തോമസ് ചാണ്ടിക്കെതിരായ ഹരജി 20ന് പരിഗണിക്കും
കൊച്ചി: മാര്‍ത്താണ്ഡം കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരേ കൈനകരി പഞ്ചായത്തംഗം ബി.കെ വിനോദ്, തൃശൂര്‍ വേലൂപ്പാടം സ്വദേശി ടി.എന്‍ മുകുന്ദന് എന്നിവര്‍ നല്കിയ പൊതുതാല്പര്യ ഹരജി ഹൈക്കോടതി അടുത്ത ബുധനാഴ്ച പരിഗണിക്കാനായി മാറ്റി. പുതിയ ഡിവിഷന് ബെഞ്ചാണ് ഇപ്പോള്‍ ഹരജി പരിഗണിക്കുന്നത്.
തോമസ് ചാണ്ടി ഡയറക്ടറായുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി മാര്‍ത്താണ്ഡം കായല്‍ കൈയേറിയതും പൊതുസ്ഥലം കൈയേറി റോഡ് നിര്‍മിച്ചതും ചൂണ്ടിക്കാട്ടിയാണ് ഇരുവരും ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹരജി നല്‍കിയത്.
വിഷയത്തില്‍ ആലപ്പുഴ ജില്ലാ കലക്ടര്‍ സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടിനെതിരേ മന്ത്രിയായിരിക്കേ തോമസ് ചാണ്ടി നല്കിയ ഹരജി ഹൈക്കോടതി തള്ളിയിരുന്നു. മാത്രമല്ല, സ്വന്തം സര്‍ക്കാരിന്റെ നടപടിക്കെതിരേ ഹരജി നല്‍കിയത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തിന് ചേര്‍ന്നതല്ലെന്നും ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചിരുന്നു. കായല്‍ കൈയേറ്റ വിവാദത്തില്‍ കോടതിയുടെ രൂക്ഷ വിമര്‍ശനത്തിനു വിധേയനായ തോമസ് ചാണ്ടി നവംബര്‍ 15ന് മന്ത്രി സ്ഥാനം രാജിവച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."