HOME
DETAILS
MAL
' 14 സെക്കന്‍ഡ് നോട്ടം' ഋഷിരാജ് സിങിന്റെ പ്രസ്താവന അരോചകം: ഇ.പി ജയരാജന്‍
backup
August 15 2016 | 06:08 AM
തിരുവനന്തപുരം: 14 സെക്കന്‍ഡ് തന്നെ ഒരാള്‍ നോക്കിനിന്നതായി പെണ്‍കുട്ടി പരാതിപ്പെട്ടാല്‍ പൊലിസിന് കേസെടുത്ത് ജയിലിലടയ്ക്കാമെന്ന ഋഷിരാജ് സിങിന്റെ പ്രസ്താവനയക്കെതിരേ മന്ത്രി ഇ.പി ജയരാജന്‍. ഋഷിരാജ് സിങിന്റെ പ്രസ്താവന അരോചകമാണെന്നും ഇത് എക്‌സൈസ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
അതിക്രമങ്ങള്‍ നേരിട്ടാല്‍ പരാതിയുമായി പെണ്‍കുട്ടികള്‍ മുന്നോട്ടുവരണമെന്നും ഈ നിയമത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും സിങ് ആവശ്യപ്പെട്ടിരുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി വിദ്യാര്‍ഥികള്‍ സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച സാംസ്‌കാരിക കൂട്ടായ്മ എറണാകുളം ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു ഋഷിരാജ് സിങ്ങിന്റെ പ്രസ്താവന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."