HOME
DETAILS

ഇന്ത്യന്‍ ഉദ്യേഗസ്ഥരെ ഹണിട്രാപ്പില്‍ കുടുക്കാനുള്ള പാക് ശ്രമം പരാജയപ്പെടുത്തി

  
backup
December 17 2017 | 06:12 AM

national-17-12-17-honey-trap-by-pak

ന്യൂഡല്‍ഹി: ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരായ മൂന്നുപേരെ ഹണിട്രാപ്പില്‍ കുടുക്കാന്‍ പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സി ഐ.എസ്.ഐ(ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ്) ശ്രമിച്ചതായി റിപ്പോര്‍ട്ട്. 'ടൈംസ് ഓഫ് ഇന്ത്യ'യുടേതാണ് റിപ്പോര്‍ട്ട്. വിവരം ചോര്‍ന്നതിനെ തുടര്‍ന്ന് ഈ ഉദ്യോഗസ്ഥരെ ഇന്ത്യയിലേക്ക് തിരിച്ചുവിളിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സുപ്രധാന വിവരങ്ങള്‍ എന്തെങ്കിലും ചോരും മുന്‍പ് വിവരം ചോര്‍ന്നു കിട്ടിയതിനാല്‍ ഐ.എസ്.ഐ നീക്കം പാളിയതായും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

തിരിച്ചുവിളിക്കപ്പെട്ട മൂന്ന് ഉദ്യോഗസ്ഥര്‍ക്കും പാളിച്ച പറ്റിയതായി കണ്ടെത്തിയിട്ടില്ല. ഇവര്‍ അന്വേഷണവുമായി സഹകരിച്ചുവരികയാണ്. അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുന്നതിനാല്‍ ഉദ്യോഗസ്ഥരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, ഇവരെ ഇനി പാക്കിസ്താനിലേക്ക് മടക്കി അയയ്ക്കാന്‍ സാധ്യതയില്ലെന്നാണ് വിവരം. ഹൈക്കമ്മീഷനിലെ ഭാഷാ വിഭാഗത്തിലാണ് ഈ ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നത്. ഔദ്യോഗിക രേഖകളുടെ മൊഴിമാറ്റം ഇവരായിരുന്നു നിര്‍വഹിച്ചിരുന്നത്.

ചാരവനിതകളെ ഉപയോഗിച്ച് ശത്രുരാജ്യങ്ങളിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തുന്നത് ലോകവ്യാപകമായി പതിവാണെങ്കിലും പാക്കിസ്താനില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ഇത്തരത്തില്‍ കെണിയില്‍ പെടുത്താനുള്ള ശ്രമം അപൂര്‍വമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വിവരങ്ങള്‍ ചോര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബോധ്യപ്പെട്ട ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഇക്കാര്യം ഇന്ത്യയിലുള്ള അധികാരികളെ അറിയിച്ചതോടെയാണ് ഐ.എസ്.ഐ ശ്രമം പാളിയത്. ഈ ഉദ്യോഗസ്ഥരെ ഉടനെ ഇന്ത്യയിലേക്ക് തിരിച്ചുവിളിക്കുകയായിരുന്നു.

ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിലെ മാധ്യമ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന മാധുരി ഗുപ്തയെന്ന യുവതിയെ ഇത്തരത്തില്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് അറസ്റ്റ് ചെയ്തിരുന്നു. ഐ.എസ്.ഐ ഏജന്റായ വ്യക്തിയുമായി പ്രണയത്തിലായ ഇവര്‍ അഫ്ഗാനിസ്താനില്‍ ഇന്ത്യ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള രേഖകളാണ് ചോര്‍ത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈല്‍ - ഹിസ്ബുല്ല സംഘര്‍ഷത്തിന് താല്‍ക്കാലിക വിരാമം; യുഎസ് - ഫ്രഞ്ച് മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍

International
  •  17 days ago
No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  17 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  17 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  17 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  17 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  17 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  17 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  17 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  17 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  17 days ago