അഴിമതി വിരുദ്ധതയുടെ പ്രതീകമാക്കി ജേക്കബ് തോമസിനെ ഉയര്ത്തികാട്ടിയവര്ക്ക് ഇതുതന്നെ വരണം: ചെന്നിത്തല
കോഴിക്കോട്: അഴിമതി വിരുദ്ധതയുടെ പ്രതിബിംബമായി ജേക്കബ് തോമസിനെ വാഴ്ത്തിയവര്‍ക്ക് ഇതുതന്നെ വരണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
ഉദ്യോഗസ്ഥരെ രാഷ്ട്രീയ പകപോക്കലിന് ഉപയോഗിച്ചതിന്റെ അനന്തരഫലമാണ് സര്‍ക്കാര്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജേക്കബ് തോമസിനെ കയറൂരിവിട്ട് പ്രതിപക്ഷത്തേയും മറ്റു രാഷ്ട്രീയ കക്ഷികളേയും ദ്രോഹിച്ചത് കേരളത്തില്‍ ആര്‍ക്കും പെട്ടന്നുമറക്കാന് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഴിമതി വിരുദ്ധതയുടെ ഏറ്റവും വലിയ മുഖമായി സര്‍ക്കാര്‍ ഉയര്‍ത്തിപിടിച്ച വ്യക്തിയായിരുന്നല്ലോ ജേക്കബ് തോമസ് എന്നും ഇപ്പോള്‍ എന്താണ് സംഭവിച്ചതെന്നും ചെന്നിത്തല പരിഹസിച്ചു.
സര്‍ക്കാര്‍ നടപ്പാക്കുന്ന തെറ്റായ നയങ്ങളുടെ അനന്തര ഫലമാണ് ഒരു ഉദ്യോഗസ്ഥന്റെ സസ്പെന്‍ഷനില്‍ കലാശിച്ചതെന്ന് ഇനിയെങ്കിലും സര്‍ക്കാര്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."