രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം, പലയിടത്തും സംഘര്‍ഷം
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം, പലയിടത്തും സംഘര്‍ഷം
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ വീട് കയറി അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. തിരുവനന്തപുരത്തും പാലക്കാടും കൊല്ലത്തും പത്തനംതിട്ടയിലും കണ്ണൂരിലും മലപ്പുറത്തും ആലപ്പുഴയിലും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു.
വിവിധ ഇടങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ വനിതകള്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകരാണ് പങ്കെടുത്തത്. പലയിടത്തും പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
പാലക്കാട് ടൗണ്‍ പൊലിസ് സ്റ്റേഷനിലെത്തിലേത്ത് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി.
അറസ്റ്റില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ ഇപ്പോള്‍ പൊലിസ് സ്റ്റേഷന്‍ ഉപരോധിക്കുകയാണ്. പത്തനംതിട്ടയിലും മലപ്പുറത്തും കൊല്ലത്തും തൃശ്ശൂരിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജില്ലയായ പത്തനംതിട്ടയിലെ അടൂരിലും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. ആന്റോ ആന്റണി എം.പിയുടെ നേതൃത്വത്തിലായിരുന്നു അടൂരിലെ പ്രതിഷേധം.
കൊല്ലം ചന്ദനത്തോപ്പിലും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. മലപ്പുറത്ത് പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ഇവിടെ ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂരിനെ അടക്കം പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. പ്രവര്‍ത്തകര്‍ റോഡ് ഉപരോധം തുടരുകയാണ്.
അതേസമയം, രാഹുലിനെ വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കി. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യപേക്ഷയില്‍ ഉച്ചയ്ക്ക് ശേഷം കോടതി വിധി പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."