ഗ്ലാസിൽ വിസ്മയം തീർത്ത് ഷാർജയിലെ അൽ ദൈദ് മസ്ജിദ്; ചിത്രങ്ങൾ കാണാം
ഗ്ലാസിൽ വിസ്മയം തീർത്ത് ഷാർജയിലെ അൽ ദൈദ് മസ്ജിദ്; ചിത്രങ്ങൾ കാണാം
ഷാർജ: സൂര്യ പ്രഭയാൽ വെട്ടിതിളങ്ങി കാഴ്ചക്കാരുടെ മനം കവരുകയാണ് ഷാർജ അൽ ദൈദിന്റെ പ്രവേശന കവാടത്തിൽ ഉയരുന്ന മസ്ജിദ്. ഈയിടെ അനാച്ഛാദനം ചെയ്‌ത മസ്ജിദിന്റെ താഴികക്കുടമാണ് ഏവരുടെയും ശ്രദ്ധയാകർഷിക്കുന്നത്. ഒരു പന്തിന്റെ ആകൃതിയിൽ നിർമിച്ചിരിക്കുന്ന വാസ്തുവിദ്യ അത്ഭുതപ്പെടുത്തുന്നതാണ്. ഉദാരമതിയായ ഒരു മനുഷ്യസ്‌നേഹിയുടെ ചെലവിൽ നിർമ്മിച്ചതാണ് ഈ താഴികക്കുടം എന്നാണ് റിപ്പോർട്ട്.
മസ്ജിദ് ഇപ്പോഴും നിർമ്മാണത്തിലാണ്. എന്നാൽ പദ്ധതിയുടെ ഒരു പ്രധാന ഭാഗം ഇതിനകം പൂർത്തിയായിട്ടുണ്ട്. മസ്ജിദിന്റെ സമകാലിക ശൈലിയിലുള്ള മിനാരം സ്പൈറൽ ആകൃതിയിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. സ്പൈറൽ ആകൃതിയിലായതിനാൽ അതിന് യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ ഉയരമുള്ളതായി പ്രതീതി നൽകുന്നു. അതിനോട് ചേർന്നാണ് ഗോളാകൃതിയിലുള്ള ഗ്ലാസ് ഘടന നിർമിച്ചിട്ടുള്ളത്.
ഈ ഗ്ലാസ് നിർമിത ഭാഗത്താണ് പ്രാർത്ഥനക്കായി ഒത്തുചേരേണ്ടത്. മസ്ജിദിന്റെ ഉൾവശം വിശാലവും നല്ല വെളിച്ചമുള്ളതുമായ അന്തരീക്ഷം പ്രകടമാക്കുന്നു. ഗ്ലാസ് ഗോളത്തിന്റെ ജ്യാമിതീയ രൂപങ്ങൾ ചുവരുകളിലും തറയിലും പ്രതിഫലിക്കുന്നു. പ്രവേശന കവാടത്തിൽ, ഖുർആനിലെ ആയത്ത് അൽ-കുർസി ഗംഭീരമായ രീതിയിൽ ആലേഖനം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."