HOME
DETAILS

തായ്‌വാന്‍ തെരഞ്ഞെടുപ്പ്ഉയര്‍ത്തുന്ന ആശങ്കകള്‍

  
backup
January 20 2024 | 17:01 PM

concerns-raised-by-taiwan-elections

അഡ്വ.ജി.സു​ഗുണൻ

1949ല്‍ ചൈ നയില്‍ കുമിന്താങ് കക്ഷിയെ പുറത്താക്കി കമ്മ്യൂണിസ്റ്റുകള്‍ അധികാരം പിടിച്ചെടുത്തതു മുതലാണ് തായ്‌വാന്‍ ദ്വീപുകള്‍ക്കു മേലുള്ള അവകാശത്തര്‍ക്കവും ആരംഭിക്കുന്നത്. അധികാരത്തില്‍നിന്ന് പുറത്താക്കപ്പെട്ട ചിയാങ് കൈഷക് അവശേഷിച്ച സൈന്യവുമായി പലായനം ചെയ്തത് ജപ്പാന്‍ അധിനിവേശം നടത്തുന്ന തായ്‌വാനിലേക്കാണ്. രണ്ടാംലോക മഹായുദ്ധത്തില്‍ ജപ്പാന്‍ പരാജയപ്പെട്ടതോടെ കൈഷക്കിലേക്ക് അധികാരം വന്നുചേര്‍ന്നു. തുടര്‍ന്ന് തായ്‌പെന്‍ താല്‍ക്കാലിക ആസ്ഥാനമാക്കി കൈഷക് ഭരണം തുടര്‍ന്നു. 1971 വരെ ഐക്യരാഷ്ട്രസഭയില്‍ തായ്‌വാനായിരുന്നു ചൈനയെ പ്രതിനിധാനം ചെയ്തത്.

പിന്നീടാണ് ചൈന യു.എന്നിലെ സ്ഥാനം പിടിച്ചെടുക്കുന്നത്. ചൈന വന്‍ശക്തിയായി വളര്‍ന്നതോടെ മിക്ക രാജ്യങ്ങളും തായ്‌വാനുമായി പരസ്യമായി അടുക്കാന്‍ മടിച്ചു. ചൈനയെ പിണക്കാന്‍ കഴിയാത്ത രാജ്യങ്ങളെല്ലാം തായ്‌വാന്റെ സ്വതന്ത്രപദവിയെക്കുറിച്ച് നിശബ്ദത പാലിച്ചു. അന്താരാഷ്ട്ര വേദികള്‍ ഉപയോഗിക്കുന്നതില്‍നിന്ന് തായ്‌വാനെ ചൈന വിലക്കുകയും ചെയ്തു.
ചൈനയുമായി ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്ന അഭിപ്രായമുള്ള കക്ഷികള്‍ തായ്‌വാനിലുണ്ട്. ഈ അഭിപ്രായമുള്ള കുവോമിന്താങ് പാര്‍ട്ടിയാണ് (കെ.എം.പി) 2008ല്‍ അധികാരത്തിലേറിയത്. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടുവരികയും ചെയ്തു. എന്നാല്‍, 2016ല്‍ കെ.എം.പി പരാജയപ്പെട്ടു. തായ്‌വാനെ ചൈനയ്‌ക്കൊപ്പം ചേര്‍ക്കുന്നതിനെ എതിര്‍ക്കുന്ന ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയാണ് അധികാരത്തില്‍ വന്നത്.

2020ലും 57% വോട്ടുകളുമായി ഇവര്‍ വിജയം ആവര്‍ത്തിച്ചു. ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയുടെ ഈ വിജയം ചൈനയ്ക്കു വലിയ തിരിച്ചടിയാണ് നല്‍കിയത്.
1987 വരെ ഏകകക്ഷി ഭരണത്തിലായിരുന്ന തായ്‌വാന്‍ പിന്നീട് ബഹുകക്ഷി ജനാധിപത്യത്തിലേക്ക് മാറുകയായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാംപകുതിയില്‍ സാമ്പത്തികരംഗത്ത് ഇവരുണ്ടാക്കിയ മുന്നേറ്റം 'തായ്‌വാന്‍ മിറാക്കിള്‍' എന്നാണു വിശേഷിപ്പിക്കപ്പെട്ടത്. കയറ്റുമതിക്കു വലിയ പ്രോത്സാഹനം നല്‍കുന്ന തായ്‌വാന്‍, വിദേശ നിക്ഷേപത്തിലും മുന്നിലെത്തി. പല രാജ്യങ്ങളിലും ഇവിടെയുള്ള വ്യവസായികള്‍ വലിയതോതില്‍ നിക്ഷേപം ഇറിക്കിയിട്ടുമുണ്ട്.


തായ്‌വാന്‍-ചൈന പ്രശ്‌നങ്ങള്‍ ഈയടുത്ത് ആഗോളശ്രദ്ധയില്‍ എത്തിച്ചത് യു.എസ് ജനപ്രതിനിധിസഭ സ്പീക്കറായ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനമാണ്. ഏഷ്യയെ ആശങ്കയിലാഴ്ത്തിയാണ് നാന്‍സി തായ്‌വാനിൽ കാലെടുത്തുവച്ചത്. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെ തായ്‌വാനില്‍ കാലുകുത്തിയ ഉന്നത യു.എസ് പ്രതിനിധിയാണ് ഇവര്‍.


ഇപ്പോള്‍, ചൈനയ്ക്കു തിരിച്ചടിയായി തായ്‌വാന്‍ ഭരണപക്ഷമായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (ഡി.പി.പി) തുടര്‍ച്ചയായ മൂന്നാം തവണയും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയം വരിച്ചിരിക്കുന്നു. പാര്‍ട്ടി നേതാവും നിലവില്‍ വൈസ് പ്രസിഡന്റുമായ ലായ് ചിങ്-തെ (64) പുതിയ പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞദിവസം നടന്ന തെരഞ്ഞെടുപ്പില്‍ 40.08% വോട്ടുകള്‍ നേടിയാണ് ചൈനയുടെ കടന്നുകയറ്റങ്ങളെ എതിര്‍ക്കുന്ന ലായ് വിജയിച്ചത്. പ്രതിപക്ഷവും ചൈനീസ് അനുകൂലികളുമായ കുമിന്താങ്ങ് പാര്‍ട്ടി (കെ.എം.ടി) സ്ഥാനാര്‍ഥി ഹൂയൂ യീക്ക് 33% വോട്ടേ നേടാനായുള്ളൂ. വരുന്ന മെയ് 20നു ലായ് അധികാരമേല്‍ക്കും. മൂന്നാം സ്ഥാനാര്‍ഥിയായ തായ്‌വാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവും മുന്‍ തായ്‌പെയ് മേയറുമായ കോവെന്‍-ജെ 26% വോട്ടുനേടി.

നിലവിലെ പ്രസിഡന്റായ സായ്ഇംഗ്-വെന്‍ രണ്ടു ടേം പൂര്‍ത്തിയാക്കിയതിനാല്‍ മത്സരിച്ചിരുന്നില്ല. പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിനൊപ്പം പാര്‍ലമെന്റിലെ 113 സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടന്നിരുന്നു. പ്രാഥമികഫലങ്ങള്‍ പ്രകാരം ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷമില്ല. നിയമനിര്‍മാണത്തിലടക്കം വെല്ലുവിളി ഉയരുമെന്നതിനാല്‍ മുന്നണി സര്‍ക്കാരുണ്ടാക്കാനാണ് പുതിയ പ്രസിഡന്റിന്റെ നീക്കം. 1992ല്‍ തായ്‌വാനില്‍ അധികാരത്തിലിരുന്ന കുമിന്താങ് സര്‍ക്കാരുമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, തായ്‌വാന്‍ ഉള്‍പ്പെടുന്ന ഏകചൈന എന്ന ധാരണ ഉണ്ടാക്കിയിരുന്നു.

എന്നാൽ, ടി.പി.പി അത് അംഗീകരിച്ചിട്ടില്ല.തെരഞ്ഞെടുപ്പിനു മുമ്പുതന്നെ, ടി.പി.പി ജയിച്ചാല്‍ സംഘര്‍ഷം രൂക്ഷമാകുമെന്ന് ചൈന മുന്നറിയിപ്പു നല്‍കിയിരുന്നു. തായ്‌വാന്‍ ചൈനയുടെ ഭാഗമാണെന്നും ചൈനയോട് കൂട്ടിച്ചേര്‍ക്കുമെന്നുമാണ് കാലങ്ങളായി ചൈനീസ് ഭരണകൂടങ്ങളുടെ നിലപാട്. തായ്‌വാന്റെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും വേണ്ടി നിലകൊള്ളുന്ന നിയുക്ത പ്രസിഡന്റ് ലായ് ചിങ്-തേയെ അപകടകാരിയായ വിഘടനവാദി എന്നാണു ചൈന വിശേഷപ്പിച്ചത്. എന്നാല്‍, തായ്‌വാന്‍ ദ്വീപിന്റെ പ്രതിരോധം ശക്തിപ്പെടുത്താനും കടലിടുക്കില്‍ സമാധാനം നിലനിര്‍ത്താനും ലായ് ഊന്നല്‍ നല്‍കുന്നു.

യുദ്ധത്തിനും സമാധാനത്തിനുമിടയിലുള്ള മത്സരമെന്നാണ് തായ്‌വാന്‍ തെരഞ്ഞെടുപ്പിനെ ചൈന വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പില്‍ മറിച്ചാണ് സംഭവിച്ചത്. ചൈനയുടെ ഭീഷണിയില്‍നിന്ന് തായ്‌വാനെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയി ലായ് പ്രതികരിച്ചു. 'തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള വിദേശശക്തികളുടെ നീക്കം തായ്‌വാന്‍ തള്ളിയിരിക്കുന്നു. തായ്‌വാന്‍ കടലിടുക്കില്‍ സമാധാനവും സ്ഥിരതയും നിലനിര്‍ത്തി ചൈനയുടെ തുടര്‍ച്ചയായ ഭീഷണികളില്‍നിന്ന് തായ്‌വാനെ സംരക്ഷിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.


ആവശ്യമെങ്കില്‍ ബലപ്രയോഗത്തിലൂടെ തായ്‌വാനെ പിടിച്ചെടുക്കാന്‍ മടിക്കില്ലെന്നാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ നിലപാട്. തായ്‌വാന്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചാല്‍ യുദ്ധത്തിനും മടിക്കില്ലെന്നും മുന്നറിയിപ്പുണ്ട്. തെരഞ്ഞെടുപ്പിനു ദിവസങ്ങള്‍ക്കു മുമ്പ് ചൈനീസ് നിരീക്ഷണ ബലൂണുകള്‍ തായ്‌വാന്‍ കടലിടുക്കിനു മീതെ പറന്ന് പ്രകോപനം സൃഷ്ടിച്ചിരുന്നു.
തായ്‌വാന് യു.എസ് അടക്കം പാശ്ചാത്യരാജ്യങ്ങളുടെ പിന്തുണയുണ്ട്. തായ്‌വാനെ വേര്‍തിരിക്കുന്ന കടലിടുക്കിലുള്‍പ്പെടെ നിരന്തരം സൈനികാഭ്യാസങ്ങള്‍ നടത്തി ഭീതിസൃഷ്ടിച്ചാണ് ചൈന ഇതിനു മറുപടി നല്‍കുന്നത്. തായ്‌വാന്റെ സ്വാതന്ത്ര്യത്തെ അമേരിക്ക പിന്താങ്ങുകയില്ലെന്നാണ് യു.എസ് പ്രസിഡന്റ് ബൈഡന്‍ പ്രസ്താവിച്ചത്.

ഒരു രാജ്യത്തെ തെരഞ്ഞെടുപ്പില്‍ മറ്റൊരു രാജ്യം ഇടപെടുന്നത് അംഗീകരിക്കാന്‍ കഴിയില്ല. തായ്‌വാന്‍ തെരഞ്ഞെടുപ്പില്‍ അമേരിക്കയുടെ യാതൊരു ഇടപെടലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.അന്തസും സമഭാവനയും ഉറപ്പാക്കിയുള്ള ആരോഗ്യകരമായ അനുരഞ്ജന ചര്‍ച്ചകളാണ് ചൈനയുമായി ആഗ്രഹിക്കുന്നത് – വിജത്തിനു പിന്നാലെ നിയുക്ത പ്രസിഡന്റ് ലായ് ചിങ്-തെ പറഞ്ഞു. യു.എസിനോട് ചേര്‍ന്നുനിന്ന് ചൈനയെ പ്രകോപിക്കാതെ നിലവിലെ പ്രസിഡന്റ് തുടര്‍ന്നുപോന്ന സമദൂരനയതന്ത്രം മുന്നോട്ടു കൊണ്ടുപോകുമെന്ന് ലായ് പ്രഖ്യാപിക്കുകയും ചെയ്തു.

ചൈനയുടെ ഇടപെടലില്‍നിന്ന് തായ്‌വാനെ എങ്ങനെ സംരക്ഷിക്കാം എന്നതാണ് പ്രസിഡന്റ് എന്ന നിലയില്‍ ലായ് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി. 2.3 കോടി ജനസംഖ്യയുള്ള സ്വയംഭരണ ദ്വീപ് തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമാണെന്ന് ശക്തമായി വാദിക്കുകയാണ് ചൈന. തായ്‌വാനെ ലയിപ്പിക്കുക എന്ന ലക്ഷ്യം പുതുവത്സരത്തില്‍ പ്രസിഡന്റ് ഷി ജിന്‍പിങ് ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.
തായ്‌വാനു മേലുള്ള അവകാശവാദം ചൈന ആവര്‍ത്തിച്ച് ഉറപ്പിക്കുന്ന സാഹചര്യത്തിലുള്ള ലായ് ചിങ്-തെയുടെ വിജയം ഇരു രാജ്യങ്ങളും തമ്മിലുള്ള പിരിമുറുക്കം വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തായ്‌വാന്റെ സ്വാതന്ത്ര്യപ്രഖ്യാപനങ്ങളെ തകര്‍ക്കാനും സൈന്യം മടിക്കില്ലെന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുമ്പ് ചൈനീസ് പ്രതിരോധമന്ത്രാലയവും മുന്നറിയിപ്പു നല്‍കിയിരുന്നു.

തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ലായ് എതിര്‍ സ്ഥാനാര്‍ഥികള്‍ക്കെതിരേ ഉന്നയിച്ചതും ചൈനയുമായുള്ള ബന്ധമായിരുന്നു. കുമിന്താങ് സ്ഥാനാര്‍ഥി ഹൂ യു-ഇഹ് ചൈനീസ് അനുകൂലിയാണെന്നും തായ്‌വാന്‍ പീപ്പിള്‍സ് പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ തായ്‌വാന്‍ അടുത്ത ഹോങ്കോങ് ആയിരിക്കുമെന്നുമായിരുന്നു ലായുടെ പ്രചാരണതന്ത്രം.


തായ്‌വാനെ സംബന്ധിച്ചിടത്തോളം ചൈനയുമായുള്ള പിരിമുറുക്കങ്ങള്‍ക്കു പുറമെ, സമ്പത്തികവ്യവസ്ഥയിലെ മാന്ദ്യം, വീടുനിര്‍മാണത്തിനുള്ള താങ്ങാനാവാത്ത ചെലവ്, സമ്പന്നരും ദരിദ്രരരും തമ്മിലുള്ള അന്തരം, വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ തുടങ്ങിയവ വലിയ പ്രശ്‌നങ്ങളാണ്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും ഗസ്സയിലെ കൂട്ടമനുഷ്യക്കുരുതികളും മനുഷ്യമനഃസാക്ഷിയെ തന്നെ ഞെട്ടിപ്പിക്കുകയാണ്. ഉക്രൈന്‍ – റഷ്യന്‍ യുദ്ധവും ലോക ജനവികാരത്തിനു വിരുദ്ധമായി തുടർന്നു.

ലോകത്തെ മറ്റുപല മേഖലകളിലും വ്യാപകമായ സംഘര്‍ഷങ്ങള്‍ വ്യാപിക്കുന്ന സ്ഥിതിയും കാണാന്‍ കഴിയുണ്ട്. ഐക്യരാഷ്ട്രസഭയും സമാധാനത്തിനുവേണ്ടി നിലകൊള്ളുന്നുവെന്നു പ്രഖ്യാപിച്ച രാജ്യങ്ങളും സംഘടനയുമെല്ലാം വെറും നോക്കുകുത്തികളായി മാറുന്ന ചിത്രമാണ് നമുക്കു മുന്നിലുള്ളത്. അതുകൊണ്ടുതന്നെ തായ്‌വാനിലെ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഈ മേഖലയില്‍ ഉണ്ടാകാനിടയുള്ള സംഘര്‍ഷങ്ങളെ ലോകം ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  15 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  15 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  15 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  15 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  15 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  15 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  15 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  15 days ago