HOME
DETAILS

'വോട്ടിന് കോഴ: എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും പ്രത്യേക നിയമ പരിരരക്ഷയില്ല' നിര്‍ണായക വിധിയുമായി സുപ്രിം കോടതി

  
backup
March 04, 2024 | 7:00 AM

no-immunity-to-mps-mlas-in-bribe-for-vote-supreme-courts-cancels-1998-order

'വോട്ടിന് കോഴ: എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും പ്രത്യേക നിയമ പരിരരക്ഷയില്ല' നിര്‍ണായക വിധിയുമായി സുപ്രിം കോടതി

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെയും നിയമസഭകളിലെയും സാമാജികര്‍ വോട്ടിനും പ്രസംഗത്തിനും കൈക്കൂലി വാങ്ങിയാല്‍ പ്രൊസിക്യൂഷന്‍ നടപടിയില്‍ നിന്ന് നിയമ പരിരക്ഷ ഉണ്ടാകില്ലെന്ന് സുപ്രിം കോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രിം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് ഏകകണ്ഠമായി വിധി. വോട്ടിന് കൈക്കൂലി വാങ്ങിയ പി.വി. നരസിംഹ റാവു കേസില്‍ 1998ലെ അഞ്ചംഗ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി റദ്ദാക്കിയാണ് സുപ്രിംകോടതി വിധി വന്നിരിക്കുന്നത്. സാമാജികര്‍ക്ക് അത്തരം പരിരക്ഷ നല്‍കരുതെന്ന കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് കൂടി കോടതി ശരി വച്ചു.

കോഴ വാങ്ങുന്നത് എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും പാര്‍ലമെന്റില്‍നിന്ന് ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങളാല്‍ സംരക്ഷിക്കപ്പെടുന്നില്ല. പ്രസംഗത്തിനും വോട്ടിനും കോഴ വാങ്ങുന്നത് ജനാധിപത്യത്തെ നശിപ്പിക്കുന്നതിന് തുല്യമാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

1998ലെ വിധി ഭരണഘടനയുടെ 105, 194 അനുച്ഛേദത്തിന് വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ 105, 194 അനുച്ഛേദങ്ങള്‍ പ്രകാരം പാര്‍ലമെന്റ് അംഗത്തിനും നിയമസഭാംഗത്തിനും അഴിമതി കേസുകളില്‍ ക്രിമിനല്‍ കോടതിയില്‍ പ്രൊസിക്യൂഷന്‍ നടപടിയില്‍ നിന്ന് പരിരക്ഷയുണ്ടെന്ന ഭൂരിപക്ഷ വിധിയോട് തങ്ങള്‍ ഏകകണ്ഠമായി വിയോജിച്ച് റദ്ദാക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.

വോട്ടിന് കൈക്കൂലി വാങ്ങിയ പി.വി നരസിംഹ റാവു കേസില്‍ സാമാജികര്‍ക്ക് നിയമ പരിരക്ഷ നല്‍കിയ സുപ്രിംകോടതി വിധി പൊതുജീവിതത്തിലും പാര്‍ലമെന്ററി ജനാധിപത്യത്തിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണെന്ന് ഏഴംഗ ബെഞ്ച് വിധിച്ചു. അത്‌കൊണ്ടാണ് സുപ്രീംകോടതി ഈ വിധി പുന:പരിശോധിക്കുന്നതെന്നും വിധിയില്‍ തുടര്‍ന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീറ്റ് യുജി പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 11.21 ലക്ഷം പേർക്ക് യോഗ്യത, ഒന്നാം റാങ്ക് പങ്കിട്ട് രണ്ട് പേർ

National
  •  7 days ago
No Image

ക്ലാസ് മുറിയിൽ നിന്ന് 500 രൂപ കാണാതായി; വിദ്യാർഥികളെ നഗ്നരാക്കി പരിശോധിച്ചെന്ന് പരാതി, അധ്യാപികയ്ക്ക് സസ്പെൻഷൻ

National
  •  7 days ago
No Image

ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; എൻ. പ്രശാന്തിനും ശ്രീറാം വെങ്കിട്ടരാമനും പുതിയ ചുമതലകൾ

Kerala
  •  7 days ago
No Image

പൊതുവഴി കൈയേറി സുരക്ഷാ ബാരിക്കേഡുകൾ സ്ഥാപിച്ചു; മുംബൈ താജ് ഹോട്ടലിന് 22 കോടി രൂപ പിഴ ചുമത്തി ബി.എം.സി

National
  •  7 days ago
No Image

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വേനൽമഴ; വെള്ളിയാഴ്ചയും കൂടുതൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകർ

uae
  •  7 days ago
No Image

ഇറാന്റെ വ്യോമാക്രമണത്തെ തുടർന്ന് ബഹ്‌റൈൻ വിമാനത്താവളം അടച്ചു; സർവീസുകൾ റദ്ദാക്കി ഇത്തിഹാദ് എയർവേയ്സ്

uae
  •  7 days ago
No Image

വി.ഡി.സതീശനെതിരെ ഒളിയമ്പുമായി വീണ്ടും കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍

latest
  •  7 days ago
No Image

സുരക്ഷാ മുൻകരുതൽ: കൊച്ചിയിൽ നിന്നുള്ള ഗൾഫ് സർവീസുകൾ പുനഃക്രമീകരിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

Kerala
  •  7 days ago
No Image

റോഡ് അറ്റകുറ്റപ്പണി; ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിന് ജൂലൈ 17 മുതൽ മൂന്ന് ദിവസത്തെ അവധി; സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചു

uae
  •  7 days ago
No Image

മുഖ്യമന്ത്രിക്കെതിരെ ഫേസ്‌ബുക്കിൽ അപകീർത്തികരമായ പോസ്റ്റ്; യുവാവിനെതിരെ പൊലിസ് കേസെടുത്തു

Kerala
  •  7 days ago