യമഹയുടെ പുത്തന്‍ ലേഡീസ് സ്‌കൂട്ടര്‍ മാര്‍ക്കറ്റിലേക്ക്; 52 കി.മി മൈലേജും,മികച്ച ഡിസൈനും
ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് ഇപ്പോള്‍ തുടരെതുടരെ നിരവധി സ്‌കൂട്ടറുകള്‍ പുറത്തിറങ്ങുന്നുണ്ടെങ്കിലും അവയില്‍ 'ലേഡീസ് ' സ്‌കൂട്ടറുകളുടെ എണ്ണം വളരെ കുറവാണ്.ഇന്ത്യന്‍ ഇരുചക്ര നിര്‍മ്മാതാക്കളിലെ ഭീമന്‍മാരായ യമഹ ഫാസിനോ, റേ തുടങ്ങിയ മോഡലുകള്‍ പുറത്തിറക്കിയ ശേഷം അടുത്ത കാലത്തായി ലേഡീസ് സ്‌കൂട്ടര്‍ സെഗ്മെന്റില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്.എന്നാല്‍ ഇപ്പോള്‍ സ്ത്രീകളെ ഫോക്കസ് ചെയ്ത്യമഹയുടെ എന്‍ട്രി ലെവല്‍ സ്‌കൂട്ടറുകളില്‍ ഒന്നായ ജോഗ് 125ന്റെ 2024 മോഡല്‍ പുറത്തിറങ്ങുകയാണ്.
മാര്‍ച്ച് 19ന് ജപ്പാനില്‍ വാഹനം അവതരിപ്പിക്കുമെന്ന കാര്യവും ബ്രാന്‍ഡ് ഉറപ്പുനല്‍കിയിട്ടുണ്ട്. നിലവിലെ മോഡലിനെക്കാള്‍ 5000 രൂപയിലധികം കൂടുതലുള്ള പുതിയ വേരിയന്റിന് വിശാലമായ 21.3 ലിറ്റര്‍ അണ്ടര്‍സീറ്റ് സ്റ്റോറേജ് ഉണ്ടെന്നും കമ്പനി പറയുന്നു.ഫോണ്‍ ചാര്‍ജ് ചെയ്യേണ്ട ഉപയോക്താക്കള്‍ക്ക് യുഎസ്ബി ചാര്‍ജര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയും. ഇത് ഓപ്ഷണല്‍ ഫീച്ചറായാണ് യമഹ നിലവില്‍ വാഗ്ദാനം ചെയ്യുന്നത്. തിരക്കേറി നഗരങ്ങളിലും മറ്റും കൂടുതല്‍ എളുപ്പമാക്കാനായി സ്‌കൂട്ടറിന്റെ കോംപാക്ട് രൂപത്തിനൊപ്പം കുറഞ്ഞ 735 മില്ലീമീറ്റര്‍ സീറ്റ് ഹൈറ്റുമാണ് ബ്രാന്‍ഡ് ഒരുക്കിയിരിക്കുന്നത്. 95 കിലോമാത്രം ഭാരമുള്ള സ്‌കൂട്ടര്‍ 125 സിസിയാണ്.
ദീര്‍ഘചതുരാകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ലംബമായി സ്ഥാപിച്ചിരിക്കുന്ന ഡിആര്‍എല്ലുകളും ടേണ്‍ ഇന്‍ഡിക്കേറ്ററുകളും, സ്‌പോര്‍ട്ടി റിയര്‍ വ്യൂ മിററുകള്‍, നീളവും വീതിയുമുള്ള സീറ്റ്, സ്‌പോര്‍ട്ടി, കരുത്തുറ്റ ഗ്രാബ് റെയില്‍ തുടങ്ങിയ സവിശേഷതകളുള്ള സ്‌കൂട്ടറിന് ആകര്‍ഷകമായ രൂപം തന്നെയാണുള്ളത്. പുതുമ കൊണ്ടുവരുന്നതിനായി വിവിഡ് റെഡ് മെറ്റാലിക് 5 (റെഡ്), ഡള്‍ ബ്ലൂ സോളിഡ് ബി (ലൈറ്റ് ബ്ലൂ) എന്നീ രണ്ട് പുതിയ കളര്‍ ഓപ്ഷനുകളും യമഹ ജോഗില്‍ അവതരിപ്പിച്ചിട്ടുണ്ട്.
124 സിസി, എയര്‍ കൂള്‍ഡ്, 4സ്‌ട്രോക്ക്, SOHC, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് 2024 മോഡല്‍ യമഹ ജോഗിന് തുടിപ്പേകുന്നത്. ഇത് 8.3 bhp കരുത്തില്‍ പരമാവധി 9.8 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. വാഹനത്തിന് 52 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
2024 Yamaha Jog 125cc Launch Price
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."