എസ്.കെ.എസ്.എസ്.എഫ്. മുന്നേറ്റയാത്രക്ക് ഐക്യദാര്‍ഢ്യമറിയിച്ച് ബഹ്റൈനില്‍ പ്രചരണ പര്യടനം
മനാമ: 'അസ്തിത്വം, അവകാശം യുവനിര വീണ്ടെടുക്കുന്നു' എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ കേരളത്തില്‍ ആരംഭിച്ച മുന്നേറ്റ യാത്രക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബഹ്റൈനിലും ഐക്യദാര്‍ഢ്യ സംഗമങ്ങള്‍ സംഘടിപ്പിക്കുന്നു..
ഇതോടനുബന്ധിച്ച് ബഹ്റൈനിലെ വിവിധ ഏരിയാ കേന്ദ്രങ്ങളില്‍ പ്രത്യേക ഐക്യദാര്‍ഢ്യ സംഗമങ്ങള്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം മനാമയില്‍ നടന്ന പ്രചരണോദ്ഘാടന സംഗമത്തില്‍ ഇതിനുള്ള പതാക കൈമാറ്റം നടന്നു.
സമസ്ത ബഹ്റൈന്‍ വൈ.പ്രസിഡന്‍റ് സയ്യിദ് യാസര്‍ ജിഫ് രി തങ്ങളില്‍ നിന്നും ബഹ്റൈന്‍ എസ്.കെ.എസ്.എസ്.എഫ്. ജന.സെക്രട്ടറി മജീദ് ചോലക്കോട് പതാക ഏറ്റുവാങ്ങി.
ചടങ്ങില്‍ ഹാഫിസ് ശറഫുദ്ധീന്‍ മൗലവി, ഷഹീര്‍ കാട്ടാന്പള്ളി, ഇസ്മാഈല്‍ പയ്യന്നൂര്‍, ഉബൈദുല്ല റഹ് മാനി, നവാസ്കുണ്ടറ, റിയാസ് വി.കെ, ഉമൈര്‍ വടകര, മോനു മുഹമ്മദ്, അബ്ദുൽ സമദ് വയനാട്, ജസീര്‍ വാരം, മനാമ മദ്റസ പ്രതിനിധികളായ ശൈഖ് റസാഖ്, അബ്ദുൽ ഗഫൂർ, ഹമീദ് കാസർക്കോട് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."