HOME
DETAILS

അരങ്ങേറ്റത്തിൽ തന്നെ ടോട്ടൻഹാമിന്റെ ഹീറോയായി; 21കാരനെ മറികടക്കാനാവാതെ ലിവർപൂൾ

  
January 09, 2025 | 5:33 AM

totenham hotspur beat liverpool in efl cup

ലണ്ടൻ: ഇഎഫ്എൽ കപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ലിവർപൂളിന് തോൽവി. ടോട്ടൻഹാം ഹോട്സ്പർ എതിരില്ലാത്ത ഒരു ഗോളിനാണ് ലിവർപൂളിനെ പരാജയപ്പെടുത്തിയത്. നീണ്ട 24 മത്സരങ്ങൾക്ക് ശേഷമാണ് ലിവർപൂൾ ഈ സീസണിൽ ഒരു ടീമിനോട് തോൽവി വഴങ്ങുന്നത്. മത്സരത്തിൽ ടോട്ടൻഹാമിനായി ലൂക്കാസ് ബെർഗ്വാർ ആണ് വിജയഗോൾ നേടിയത്. മത്സരത്തിൽ 86ാം മിനിറ്റിൽ ആയിരുന്നു താരത്തിന്റെ ഗോൾ പിറന്നത്. 

മത്സരത്തിൽ ബോൾ പൊസഷനിലും അറ്റാക്കിങ്ങിലും ലിവർപൂൾ ആയിരുന്നു മുന്നിട്ടുനിന്നിരുന്നത്. ടോട്ടൻഹാമിനെതിരെ 61 ശതമാനം ബോൾ പൊസഷൻ സ്വന്തമാക്കിയ ലിവർപൂൾ 14 ഷോട്ടുകളാണ് എതിർ പോസ്റ്റിലേക്ക് ഉതിർത്തത്. ഇതിൽ ഏഴ് ഷോട്ടുകൾ ഓൺ ടാർഗറ്റിലേക്ക് എത്തിക്കാൻ ലിവർപൂളിന് സാധിച്ചു. എന്നാൽ ഒരു ഷോട്ടുപോലും ഗോളാക്കാൻ ലിവർപൂളിന് സാധിക്കാതെ പോവുകയായിരുന്നു. 

ടോട്ടൻഹാമിന്റെ ഗോൾവലയം കാത്ത അന്റോണിൻ കിൻസ്കിയുടെ പ്രകടനവും ഏറെ ശ്രേദ്ധേയമായി. മൂന്ന് ദിവസം മുമ്പായിരുന്നു അന്റോണിൻ കിൻസ്കി ടോട്ടൻഹാമിൽ എത്തുന്നത്. തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ലിവർപൂൾ പോലൊരു കരുത്തുറ്റ ടീമിന്റെ ആക്രമണങ്ങളെ തടഞ്ഞുനിർത്തികൊണ്ട് ടീമിന് ആവേശകരമായ വിജയം നൽകാൻ കിൻസ്കിക്ക് സാധിച്ചു. 

ഫെബ്രുവരി ഏഴിനാണ് ഇഎഫ്എൽ കപ്പിന്റെ സെമി ഫൈനലിലെ സെക്കൻഡ് ലെഗ് പോരാട്ടം നടക്കുന്നത്. ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിലാണ് മത്സരം നടക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ അയ്യായിരത്തിലധികം ഗീലി കാറുകൾ തിരിച്ചുവിളിച്ചു; ഇന്ധന ടാങ്കിലെ തകരാർ പരിഹരിക്കാൻ ഉടമകൾക്ക് നിർദ്ദേശം

uae
  •  4 days ago
No Image

അടി കിട്ടാത്ത ഒരിഞ്ചു പോലുമില്ല, മൃഗീയമായ മർദനം'; വാളയാറിൽ യുവാവ് മരിച്ചത് രക്തം വാർന്നെന്ന് ഫോറൻസിക് സർജൻ

Kerala
  •  4 days ago
No Image

സഞ്ജുവിന്റെ പവർ ഹിറ്റിൽ അമ്പയർ ഗ്രൗണ്ടിൽ വീണു; അഹമ്മദാബാദ് ടി20യിൽ നാടകീയ രംഗങ്ങൾ

Cricket
  •  4 days ago
No Image

ബീഫ് എന്നാൽ അവർക്ക് ഒരർത്ഥമേയുള്ളൂ'; സ്പാനിഷ് ചിത്രം 'ബീഫിന്' വിലക്കേർപ്പെടുത്തിയ കേന്ദ്ര നടപടിയെ പരിഹസിച്ച് മുഖ്യമന്ത്രി

Kerala
  •  4 days ago
No Image

ക്രിസ്മസ് പരീക്ഷയിൽ മാറ്റം: നാളെ നടത്താനിരുന്ന ഹയർസെക്കൻഡറി ഹിന്ദി പരീക്ഷ മാറ്റിവെച്ചു; പരീക്ഷ ജനുവരി അഞ്ചിന്

latest
  •  4 days ago
No Image

ചരിത്രനേട്ടവുമായി സഞ്ജു സാംസൺ; അന്താരാഷ്ട്ര ടി20യിൽ 1000 റൺസ് ക്ലബ്ബിൽ

Cricket
  •  4 days ago
No Image

കാലിത്തീറ്റയ്ക്കെന്ന പേരിൽ പൂത്ത ബ്രഡും റസ്‌ക്കും ശേഖരിക്കും; ഉണ്ടാക്കുന്നത് കട്ലറ്റ്; ഷെറിൻ ഫുഡ്‌സ് ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു

Kerala
  •  4 days ago
No Image

ബെംഗളൂരുവിൽ അഞ്ച് വയസ്സുകാരന് നേരെ ക്രൂരത: ചവിട്ടിത്തെറിപ്പിച്ച് ജിം ട്രെയിനർ; ഞെട്ടിക്കുന്ന വീഡിയോ

National
  •  4 days ago
No Image

പട്ടാപ്പകൽ വയോധികയെ കെട്ടിയിട്ട് കവർച്ച: വീട്ടമ്മ പിടിയിൽ

Kerala
  •  4 days ago
No Image

പേരൂർക്കടയിൽ ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസിന് തീപിടിച്ചു; ബസിലുണ്ടായിരുന്നത് മുപ്പതോളം യാത്രക്കാർ; ആർ‌ക്കും പരുക്കുകളില്ല

Kerala
  •  4 days ago