HOME
DETAILS

കൊവിഡ് കാലത്ത് ഹാജരിന്റെ പേരില്‍  ഇ.എസ്.ഐ ചികിത്സ നിഷേധിക്കുന്നു

  
backup
January 12, 2021 | 4:13 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%95%e0%b4%be%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b9%e0%b4%be%e0%b4%9c%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86
 
 
കൊല്ലം: കൊവിഡ് കാലത്ത് ജോലിയും ആനുകൂല്യങ്ങളും നിഷേധിക്കരുതെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെ, കൊവിഡിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് ഇ.എസ്.ഐ കോര്‍പറേഷന്‍ ചികിത്സ നിഷേധിക്കുന്നു. 
കാന്‍സര്‍, ഹൃദയം, വൃക്ക, ഞരമ്പ് സംബന്ധമായ മാരകമായ രോഗങ്ങള്‍ ഉള്ളവര്‍ക്ക് നിലവില്‍ ലഭിച്ചിരുന്ന ചികിത്സപോലും ഈ മാസം മുതല്‍ ഇ.എസ്.ഐ അധികൃതര്‍ നിഷേധിച്ചു തുടങ്ങി.കശുവണ്ടി തൊഴിലാളികളെയാണ് തീരുമാനം ഏറ്റവും അധികം ബാധിച്ചിരിക്കുന്നത്. സൂപ്പര്‍ സ്‌പെഷാലിറ്റി ചികിത്സയ്ക്കും ആനുകൂല്യങ്ങള്‍ക്കുമായി ആറു മാസക്കാലയളവില്‍ 78 ഹാജര്‍ (ജോലി) വേണമെന്നാണ് നിയമം. ഏപ്രില്‍-സെപ്റ്റംബര്‍ കോണ്‍ട്രിബ്യൂഷന്‍ പീരീഡിലെ ഹാജര്‍ കണക്കാക്കിയാണ് ജനുവരി-ജൂണ്‍ ബെനിഫിഷ്യറി പിരീഡില്‍ ചികിത്സയും ആനുകൂല്യങ്ങളും ഇ.എസ്.ഐ നല്‍കുന്നത്. എന്നാല്‍ കഴിഞ്ഞ കോണ്‍ട്രിബ്യൂഷന്‍ കാലയളവില്‍ (ഏപ്രില്‍-സെപ്റ്റംബര്‍) രാജ്യത്ത് ലോക്ക്ഡൗണ്‍ ആയതിനാല്‍ ഭൂരിഭാഗം തൊഴിലാളികള്‍ക്കും ജോലി നഷ്ടപ്പെട്ടിരുന്നു. അതിനെ തുടര്‍ന്ന് 78 ഹാജര്‍ എന്നത് ഭൂരിപക്ഷം തൊഴിലാളികള്‍ക്കും ലഭിച്ചിട്ടില്ല.ഇ.എസ്.ഐയ്ക്ക് വരുമാനം കൂടിയെങ്കിലും ഡോക്ടര്‍മാരുടെയും ചികിത്സ ഉള്‍പ്പെടെയുള്ള അനുബന്ധ സൗകര്യങ്ങളുടെയും നിലയില്‍ മാറ്റമുണ്ടായിട്ടില്ല. തൊഴിലാളികളുടെ പണം മാത്രമാണ് കോര്‍പറേഷന്റെ വരുമാനവും സമ്പത്തും. ഇ.എസ്.ഐ ചികിത്സാ സംവിധാനം എയിംസ് (ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ) മോഡലില്‍ പുനഃസംഘടിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെടുന്നു. ഇതിനിടെ, സംസ്ഥാനത്ത് ഇ.എസ്.ഐയുടെ ഏക മോഡല്‍ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയായ കൊല്ലം ആശ്രാമത്തെ ഐ.സി.യു യൂനിറ്റ് പൂട്ടിയിട്ട് ഒരാഴ്ച കഴിഞ്ഞു. ആശുപത്രി സൂപ്രണ്ടിന്റെ ഒത്താശയോടെയാണ് കരാറുകാരന്‍ പൂട്ടിയിരിക്കുന്നതെന്നാണ് ആരോപണം.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജയ് പ്രധാനമന്ത്രി ആകാന്‍ സാധ്യത; മോദിയുടെ ജാതകത്തിന്റെ തനിപ്പകര്‍പ്പ്; പ്രവചിച്ച് വിവാദ ജ്യോതിഷി റിക്കി രാധന്‍

National
  •  a month ago
No Image

നാടും ജനങ്ങളും അർപ്പിച്ച വിശ്വാസം നിറവേറ്റി സംസ്ഥാനത്തെ നയിക്കാൻ നിയുക്ത മുഖ്യമന്ത്രിക്ക് സാധ്യമാവട്ടെ; വി.ഡി സതീശന് ആശംസകൾ  നേർന്ന് ജിഫ്‌രി തങ്ങൾ

Kerala
  •  a month ago
No Image

മഞ്ചേശ്വരത്തെ ഹിന്ദുക്കള്‍ കൂടി വോട്ട് ചെയ്താണ് എകെഎം അഷറഫിന്റെ ഭൂരിപക്ഷം 29000 കടന്നത്; മണ്ഡലത്തില്‍ വട്ടത്തിലും നീളത്തിലും തോറ്റ സുരേന്ദ്രന്‍ അക്കാര്യം മറക്കരുത്; സന്ദീപ് വാര്യര്‍ 

Kerala
  •  a month ago
No Image

മഴ കനക്കുന്നു; വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം 

Kerala
  •  a month ago
No Image

ഇടുക്കിയിൽ വിനോദസഞ്ചാരികളുടെ ബസ് മറിഞ്ഞ് അപകടം; യുവതിക്ക് ദാരുണാന്ത്യം, ആറ് പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

സെൻട്രൽ അബുദബിയിൽ പാർക്കിംഗ് പ്രതിസന്ധി രൂക്ഷം; മണിക്കൂറുകൾ റോഡിൽ കറങ്ങി നിവാസികൾ

uae
  •  a month ago
No Image

വി.ഡി സതീശനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച് ഗവര്‍ണര്‍; പിന്തുണക്കത്ത് കൈമാറി; സത്യപ്രതിജ്ഞ തിങ്കളാഴ്ച്ച 

Kerala
  •  a month ago
No Image

ദുബൈയിൽ നിന്നും സിഎസ്‌കെയിലേക്ക്: ഒരമ്മയുടെ ത്യാഗവും അച്ഛന്റെ ദീർഘവീക്ഷണവും; മക്നീൽ നൊറോണയുടെ കഥ

uae
  •  a month ago
No Image

യുപിയില്‍ നാശം വിതച്ച് മഴയും, കൊടുങ്കാറ്റും; നൂറിലധികം പേര്‍ മരിച്ചു; കാറ്റില്‍ പറന്നുപോയി വീണ യുവാവിന് പരിക്ക് 

National
  •  a month ago
No Image

കോർപ്പറേറ്റ് നികുതി പിഴയിൽ വൻ ഇളവ്; യുഎഇയിൽ 91,000-ത്തിലധികം നികുതിദായകർക്ക് ആശ്വാസം

uae
  •  a month ago