HOME
DETAILS

വയനാട്ടില്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കടുവയെ മയക്കുവെടിവച്ചു

  
backup
January 12, 2021 | 12:13 PM

tigar-waynad-latest-news-today

പുല്‍പ്പള്ളി:മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ കൊളവള്ളിയില്‍ ജനവാസകേന്ദ്രത്തിലിറങ്ങി ഭീതി പരത്തിയ കടുവയെ മയക്കുവെടിവെച്ചു. മയക്കുവെടി വെച്ച കടുവയെ നിരീക്ഷിക്കുന്നതിനിടെ വനം വകുപ്പ് വാച്ചര്‍ക്ക് കടുവയുടെ ആക്രമണത്തില്‍ പരുക്കേറ്റു.പുല്‍പ്പള്ളി ഫോറസ്റ്റ് സ്‌റ്റേഷനിലെ വാച്ചര്‍ വിജീഷിനാണ് കൈക്ക് പരുക്കേറ്റത്. ഇദ്ദേഹത്തെ സുല്‍ത്താന്‍ ബത്തേരി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വനപാലകര്‍ കടുവയെ നിരീക്ഷിച്ചുവരികയാണ്.

സീതാമൗണ്ട് പാറക്കവലക്ക് സമീപം കൃഷിയിടത്തിലാണ് കടുവയെ കണ്ടെത്തിയത്. സി സി എഫിന്റെ നേതൃത്വത്തില്‍ ആരംഭിച്ച തിരച്ചിലില്‍ ഉച്ചയോടെയാണ് കടുവയെ കണ്ടെത്താനായത്. കാല്‍പാടുകള്‍ പിന്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കടുവയെ കണ്ടെത്തിയത്. ഡ്രോണ്‍ ഉപയോഗിച്ച് കടുവയെ നീക്കങ്ങള്‍ നിരീക്ഷിച്ച് കടുവയെ  വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടുകയായിരുന്നു.

സി സി എഫ് വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള നൂറംഗ വനപാലകസംഘം ഏഴ് ടീമുകളായി തിരിഞ്ഞായിരുന്നു പരിശോധന നടത്തിയത്. കടുവയെ പിടികൂടുന്നതിനായി വനംവകുപ്പിലെ വിദഗ്ധസംഘവും തിരച്ചിലിന് എത്തിയിരുന്നു. കഴിഞ്ഞ ദിവസം പ്രദേശത്തെ രണ്ട് വീടുകളിലെ തൊഴുത്തിന് സമീപത്തായി കടുവയുടെ കാല്‍പാടുകള്‍ കണ്ടിരുന്നു.
ഒരാഴ്ചയായി കൊളവള്ളി, പാറക്കവല, ഐശ്വര്യക്കവല, സീതാമൗണ്ട് തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു കടുവയുടെ സാന്നിധ്യമുണ്ടായിരുന്നത്. കടുവയെ പിടികൂടുന്നതിനായി വനംവകുപ്പ് പ്രദേശത്ത് മൂന്ന് കൂടുകള്‍ സ്ഥാപിച്ചിരുന്നു. കൂടുകളില്‍ കടുവ കുടുങ്ങാത്തതിനെ തുടര്‍ന്നായിരുന്നു മയക്കുവെടി വെച്ച് പിടികൂടാനുള്ള തീരുമാനത്തിലെത്തിയത്.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാമക്ഷേത്ര കാണിക്കക്കൊള്ള; തട്ടിപ്പിന്റെ കടലെന്ന് എസ്.ഐ.ടി; പ്രതിദിനം 8 ലക്ഷം രൂപയോളം കടത്തി

National
  •  12 days ago
No Image

പത്തനംതിട്ടയില്‍ സഹപാഠികള്‍ പീഡിപ്പിച്ചെന്ന പതിമൂന്നുകാരിയുടെ മൊഴിയില്‍ വൈരുദ്യം; കേസില്‍ നിര്‍ണായക വഴിത്തിരിവ്

Kerala
  •  12 days ago
No Image

ഖാംനഇക്ക് അന്ത്യാഞ്ജലി; തെഹ്റാനിൽ ജനസഞ്ചയം 

International
  •  12 days ago
No Image

വടക്കന്‍ ജില്ലകളില്‍ മഴ കനക്കുന്നു; ഇന്ന് മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; മലയോര മേഖലയിൽ ജാഗ്രത

Kerala
  •  12 days ago
No Image

കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: സ്വകാര്യ ബസുകളുടെ നഷ്ടം പഠിക്കാൻ സമിതിയെ നിയോഗിച്ച് സർക്കാർ

Kerala
  •  12 days ago
No Image

ഇ20 പെട്രോൾ വിവാദം: ജന്തർ മന്ദിറിൽ അനുമതി നിഷേധിച്ചാൽ ഗഡ്കരിയുടെ വീടിന് മുന്നിൽ കുത്തിയിരിക്കും; പ്രഖ്യാപനവുമായി തെഹ്‌സീൻ പൂനാവാല

National
  •  12 days ago
No Image

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ഇന്ന് ആറ് പേർക്ക് കൂടി രോഗബാധ, പത്തനംതിട്ടയിൽ അതീവ ജാഗ്രത

Kerala
  •  12 days ago
No Image

വാട്‌സ്‌ആപ്പിൽ 'അക്കൗണ്ട് സ്റ്റേറ്റ്മെന്റ്' വന്നാൽ സൂക്ഷിക്കുക! സംസ്ഥാനത്ത് പുതിയ സൈബർ തട്ടിപ്പ് വ്യാപിക്കുന്നു

Kerala
  •  12 days ago
No Image

കാലിക്കറ്റ് സർവകലാശാലയിൽ റാഗിങ്; നാല് വിദ്യാർഥികളെ വൈസ് ചാൻസലർ സസ്‌പെൻഡ് ചെയ്തു

Kerala
  •  12 days ago
No Image

ഓസ്‌ട്രേലിയൻ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; സുരക്ഷ അതീവ കർശനമാക്കി

National
  •  12 days ago