HOME
DETAILS

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രവൃത്തി ദിനം ആഴ്ച്ചയില്‍ അഞ്ചു ദിവസം മാത്രം; രണ്ട് ദിവസം അവധി നല്‍കി ചത്തീസ്ഗഡ്

  
backup
January 26 2022 | 11:01 AM

chhattisgarh-allows-government-employees-to-work-5-days-a-week-2022

ബസ്തര്‍: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തിദിവസം അഞ്ച് ദിവസമാക്കി ചുരുക്കിയതുള്‍പ്പെടെ നിര്‍ണായക പ്രഖ്യാപനങ്ങളുമായി ചത്തീസ്ഗഡ് സര്‍ക്കാര്‍.

'സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യക്ഷമതയും ഉല്‍പ്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനായി, ഛത്തീസ്ഗഡ് സര്‍ക്കാര്‍ ആഴ്ചയില്‍ അഞ്ച് ദിവസത്തെ പ്രവൃത്തികള്‍ നടപ്പിലാക്കുന്നു. പെന്‍ഷന്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതവും 10 ശതമാനത്തില്‍ നിന്ന് 14 ശതമാനമായി വര്‍ദ്ധിപ്പിക്കും,' - ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ട്വീറ്റ് ചെയ്തു.

റസിഡന്‍ഷ്യല്‍ ഏരിയകളില്‍ നടത്തുന്ന ചെറുകിട വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിയമസാധുത നല്‍കുന്ന നിയമനിര്‍മ്മാണവും സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിക്കും. ആയിരക്കണക്കിന് ചെറുകിട വ്യവസായികള്‍ക്ക് ഇത് പ്രയോജനം ചെയ്യും.

സ്വകാര്യ ഭൂമിയിലെ എല്ലാ ക്രമരഹിതമായ നിര്‍മ്മാണങ്ങളും പൊതു സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ക്രമപ്പെടുത്തും.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനതിനൊപ്പം ഗതാഗത സൗകര്യം പൊതുജനങ്ങള്‍ക്ക് ലഭ്യമാണെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം വന്‍തോതില്‍ ഗതാഗത സൗകര്യ കേന്ദ്രങ്ങള്‍ തുറക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

ലേണിങ് ഡ്രൈവേഴ്സ് ലൈസന്‍സ് നല്‍കുന്നതിനുള്ള ചട്ടങ്ങള്‍ ലഘൂകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സ്ത്രീ സുരക്ഷയ്ക്കായി എല്ലാ ജില്ലകളിലും വനിതാ സുരക്ഷാ സെല്ലുകള്‍ സ്ഥാപിക്കും.

ഛത്തീസ്ഗഡ് നിബിഡ വനങ്ങളുള്ള സംസ്ഥാനമായതിനാല്‍ ഭൂരിഭാഗം ആദിവാസികളുടെയും ഉപജീവനമാര്‍ഗം വനങ്ങളെ ആശ്രയിച്ചാണ്. അതിനാല്‍ വനവാസികള്‍ക്കുള്ള നിയമങ്ങള്‍ ലളിതമാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  15 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  15 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  15 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  15 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  15 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  15 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  15 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  15 days ago