HOME
DETAILS
MAL
കേന്ദ്ര ബജറ്റ്-21 LIVE: കേരളത്തിലെ ഹൈവേയ്ക്ക് 65,000 കോടി രൂപ, കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 1957 കോടി രൂപ
backup
February 01 2021 | 05:02 AM
ന്യൂഡല്‍ഹി: 2021- 22 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കാന്‍ തുടങ്ങി. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം തുടങ്ങിയത്. പ്രതിസന്ധി കാലത്തിലാണ് ഈ ബജറ്റെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.
ബജറ്റ് പ്രസംഗത്തില്‍ നിന്ന്
- പ്രതിസന്ധി തരണം ചെയ്യാനുള്ള ബജറ്റിലുണ്ടാവുമെന്ന് ഉറപ്പുനല്‍കുന്നു
- കൂടുതല്‍ കൊവിഡ് വാക്‌സിനുകള്‍ വൈകാതെ എത്തും
- ഈ ബജറ്റ് സാമ്പത്തിക തിരിച്ചുവരവിനെ സ്ഥിരപ്പെടുത്തും
പ്രധാന പ്രഖ്യാപനങ്ങള്‍
- സ്വകാര്യവാഹനങ്ങളുടെ പരമാവധി ഉപയോഗം 20 വര്‍ഷം
- വാണിജ്യവാഹനങ്ങള്‍ക്ക് 15 വര്‍ഷം മാത്രം
- ആത്മനിര്‍ഭര്‍ പാക്കേജിന് 27 ലക്ഷം കോടി
- ആത്മനിര്‍ഭര്‍ ആരോഗ്യ പദ്ധതിക്കായി 64,180 കോടി രൂപ
- കൊവിഡ് പാക്കേജിന് ജി.ഡി.പിയുടെ 13 ശതമാനം
- കൊവിഡ് വാക്‌സിന് 35,000 കോടി രൂപ
- കേരളത്തിലെ ഹൈവേയ്ക്ക് 65,000 കോടി രൂപ
- ബംഗാളില്‍ റോഡ് പദ്ധതിക്കായി 25,000 കോടി രൂപ
- പൊതുഗതാഗതത്തിന് 18,000 കോടി രൂപ
- വായുമലിനീകരണം തടയാന്‍ നഗരങ്ങള്‍ക്ക് 2217 കോടി രൂപ
- ഇന്‍ഷുറന്‍സ് മേഖലയില്‍ 74 ശതമാനം വിദേശനിക്ഷേപം
- 2021 സാമ്പത്തിക വര്‍ഷത്തില്‍ ഗോതമ്പ് താങ്ങുവിലയായി 75,000 കോടിയില്‍ അധികം നല്‍കും
- ഗ്രാമ അടിസ്ഥാനസൗകര്യ വികസന ഫണ്ട് 40,000 കോടി രൂപയായി ഉയര്‍ത്തി
- 15,000 സ്‌കൂളുകള്‍ ശക്തിപ്പെടുത്തും
- 750 പുതിയ ഏകലവ്യ മോഡല്‍ സ്‌കൂളുകള്‍
- 100 പുതിയ സൈനിക സ്‌കൂളുകള്‍
- ലേയില്‍ കേന്ദ്ര സര്‍വകലാശാല
- റെയില്‍വേയ്ക്ക് 1,10,055 കോടി രൂപ
- ആദ്യ ഡിജിറ്റല്‍ സെന്‍സസിന് 3,768 കോടി രൂപ
- 75 വയസിനു മുകളിലുള്ളവര്‍ക്ക് ആദായനികുതി റിട്ടേണ്‍ വേണ്ട
- സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ടാക്‌സ് ഹോളിഡേ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി
- പ്രവാസികളുടെ ഇരട്ടിനികുതി ഒഴിവാക്കും
- ആദായനികുതി നിരക്കുകളിലും സ്ലാബുകളിലും മാറ്റമില്ല
- ചെലവുകുറഞ്ഞ വീടുകളുടെ വായ്പയിലെ ഇളവിന് 1.5 ലക്ഷം കോടി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."