HOME
DETAILS
MAL
ശ്രീരാഗിനായി താജ്മഹലിന്റെ സാന്ത്വനയാത്ര
backup
August 18 2016 | 19:08 PM
മയ്യില്‍: തെങ്ങ് ദേഹത്തു വീണു ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന കോട്ടക്കുന്ന് ആരംഭന്‍ മനോജിന്റെ മകന് ശ്രീരാഗിനെ സഹായിക്കാന്‍ താജ്മഹല്‍ ബസ് സാന്ത്വന യാത്ര നടത്തി. കണ്ടക്കൈ-കണ്ണൂര്‍ റൂട്ടില്‍ സര്‍വിസ് നടത്തുന്ന ബസിന്റെ സാന്ത്വന യാത്ര മയ്യില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാലന് ഫ്ളാഗ് ഓഫ് ചെയ്തു. ജീവനക്കാരുടെ വേതനവും ശ്രീരാഗിനായി നല്കി. 41,000 രൂപയാണ് യാത്രയിലൂടെ സമാഹരിച്ചത്. പരിയാരം മെഡിക്കല്‍ കോളജിലെ ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം മിംസ് ആശുപത്രിയില്‍ കഴിയുകയാണ് ശ്രീരാഗ്. ചലന ശേഷി തിരിച്ചു ലഭിക്കുന്നതിനുള്ള തുടര്‍ ചികിത്സയ്ക്ക് ഇനിയും 20 ലക്ഷം രൂപ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."