HOME
DETAILS

രണ്ടാം ഡോസ് എടുത്ത് എട്ട് മാസം പിന്നിട്ടവർക്ക് സഊദിയിലേക്ക് പോകാൻ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കി

  
backup
February 12, 2022 | 12:59 PM

booster-dose-asking-for-saudi-travellers
റിയാദ്: സഊദിയിലേക്കുള്ള യാത്രക്ക് ബൂസ്റ്റർ ഡോസ് നിർബന്ധമാണെന്ന് സഊദി ദേശീയ വിമാന കമ്പനിയായ സഊദി എയർലൈൻസ് വ്യക്തമാക്കി. കൊവിഡ് വാക്‌സിൻ്റെ രണ്ടാം ഡോസ് സ്വീകരിച്ച് എട്ട് മാസത്തിൽ കൂടുതൽ പിന്നിട്ടവർക്ക് വാക്‌സിന്റെ ബൂസ്റ്റർ ഡോസ് ഉണ്ടായിരിക്കണമെന്നാണ് സഊദി എയർലൈൻസ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ സഊദിയിലേക്കുള്ള സഊദിയയുടെ ഏറ്റവും പുതിയത് ട്രാവൽ അപ്ഡേറ്റിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് എട്ട് മാസം കഴിഞ്ഞവർക്ക് ഫെബ്രുവരി മുതൽ സഊദിയിൽ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കിയിട്ടുണ്ട്. ഇത്തരക്കാർക്ക് തവക്കൽനയിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് നഷ്ടപ്പെടുമെന്നതിനാൽ ഈ കാലയളവിനിടയിൽ ബൂസ്റ്റർ ഡോസ് എടുക്കാതെ ഷോപ്പിങിനൊ ജോലിക്ക് പോകാനോ സാധ്യമല്ല. മാത്രമല്ല, അടുത്തിടെ സഊദിയിൽ നിന്ന് പുറം രാജ്യങ്ങളിലേക്ക് പോകുന്ന സഊദി പൗരന്മാർക്ക് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കുകയും ചെയ്തിട്ടുണ്ട്. ഇതേ നിബന്ധന സഊദിയിലേക്ക് വരുന്നവർക്കും ഉടൻ തന്നെ ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഇതിന്റെ ഭാഗമായാണ് വിമാന കമ്പനികൾ പുതിയ തീരുമാനം കൈകൊണ്ടിട്ടുള്ളത്. സഊദിയിലേക്കുള്ള മറ്റു വിമാനകമ്പനികളും സഊദി ദേശീയ വിമാന കമ്പനിയുടെ സ്വീകരിച്ചതായാണ് റിപ്പോർട്ടുകൾ. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് നാട്ടിൽ പോയവർക്ക് എട്ട് മാസം പിന്നിട്ടാൽ മടക്ക യാത്ര തടസപ്പെടുന്ന സ്ഥിതിയാണുള്ളത്. കൂടാതെ, നാട്ടിൽ നിന്നും രണ്ടാം ഡോസ് എടുത്ത് മടങ്ങുന്നവർക്കും എട്ട് മാസം കഴിഞ്ഞാൽ ഇതേ തടസം നിലനിൽക്കുന്നുണ്ട്. ഇവർക്ക് ഇതിനെ മറികടക്കാൻ നാട്ടിൽ നിന്ന് ബൂസ്റ്റർ ഡോസ് സ്വീകരിച്ച ശേഷം സഊദി ആരോഗ്യ മന്ത്രാലയത്തിൽ അപേക്ഷ നൽകി അപ്രൂവൽ വാങ്ങിയിരിക്കണം. സഊദിയിലേക്കുള്ള യാത്രക്കാരെ പ്രതിസന്ധിയിലാക്കിയാണ് പുതിയ കുരുക്ക്. നിലവിൽ നാട്ടിൽ ഒമ്പത് മാസം കഴിഞ്ഞവർക്ക് മാത്രമേ ബൂസ്റ്റർ ഡോസ് നൽകുന്നുള്ളൂ. ഇത്‌ പ്രതിസന്ധി രൂക്ഷമാക്കും. ഇതിനകം തന്നെ യാത്ര ചെയ്യുന്നതിൽ പലർക്കും തടസം നേരിട്ടതായാണ് റിപ്പോർട്ടുകൾ. നിലവിൽ വിമാന കമ്പനികൾ ഇക്കാര്യങ്ങൾ പരിശോധന തുടങ്ങിയതോടെ രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് ഏട്ട് മാസം പിന്നിട്ടവർക്ക് അവരുടെ സ്റ്റാറ്റസ് ഇമ്യൂൺ അല്ലാത്തതിനാൽ ബോർഡിങ്‌ നൽകാൻ സാധിക്കില്ലെന്ന നിലപാടിലാണ് വിമാന കമ്പനികളെന്നും ഇതിനകം തന്നെ വിവിധ വിമാന കമ്പനികൾ ഇക്കാര്യം ആവശ്യപ്പെട്ടതിനാൽ എയർപോർട്ടുകളിൽ യാത്ര തടസം നേരിട്ടതായും ട്രാവൽസ് വൃത്തങ്ങൾ വ്യക്തമാക്കി. ഇത്തരക്കാർക്ക് ഹോട്ടൽ ക്വാറന്റൈൻ വേണ്ടി വരുമെന്ന സ്ഥിതി വിശേഷം ആണ് നിലവിൽ.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രിക്‌സ് ഉച്ചകോടി: പുടിനും ഷി ജിൻപിങ്ങും ഇന്ത്യയിലെത്തും; ചൈനീസ് പ്രസിഡന്റ് എത്തുന്നത് ഏഴ് വർഷത്തിനു ശേഷം

International
  •  2 months ago
No Image

ആര്‍.ടി.ഒ നേരിട്ട് സ്റ്റിയറിങ് പിടിച്ചു; എറണാകുളത്ത് സ്‌കൂള്‍ ബസ്സുകള്‍ക്ക് ഫിറ്റ്‌നസ് പരീക്ഷയില്‍ കൂട്ടത്തോല്‍വി, 60ല്‍ 16 എണ്ണം മാത്രം പാസ്സായി

Kerala
  •  2 months ago
No Image

വിജയലഹരിയില്‍ പരിസരബോധം മറന്നു, ദിവസങ്ങളായി ഉറക്കം നഷ്ടപ്പെട്ടു; ആലിംഗനശ്രമ വിവാദത്തില്‍ ചെറിയാന്‍ ഫിലിപ്പ്

Kerala
  •  2 months ago
No Image

പശ്ചിമ ബംഗാളിൽ കനത്ത സുരക്ഷയിൽ ഇന്ന് റീപോളിങ്; തൃണമൂലിന് കനത്ത പ്രഹരമായി സ്ഥാനാർഥിയുടെ പിന്മാറ്റം

National
  •  2 months ago
No Image

പി.എം ശ്രീയിൽ നിയമോപദേശം തേടും: മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala
  •  2 months ago
No Image

ഹജ്ജ് തീര്‍ത്ഥാടകരുടെ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; സൈനിക, സിവിലിയന്‍, മെഡിക്കല്‍, സാങ്കേതിക വിഭാഗങ്ങളിലെ വിദഗ്ധരെ വിന്യസിച്ച് സഊദി ഭരണകൂടം | Hajj 2026

Saudi-arabia
  •  2 months ago
No Image

അയല്‍സംസ്ഥാനങ്ങളില്‍ ഗോരക്ഷകരുടെ ഭീഷണി: കന്നുകാലി ചന്തകള്‍ കൂട്ടത്തോടെ അടച്ചുപൂട്ടി; കേരളത്തില്‍ ബീഫ് വില കുത്തനെ ഉയര്‍ന്നേക്കും

Kerala
  •  2 months ago
No Image

പുതുതുടക്കം; പതിനാറാം കേരള നിയമസഭയിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു

Kerala
  •  2 months ago
No Image

ബംഗളൂരുവില്‍ മലയാളി യുവതിക്ക് നേരെ ലൈംഗികാതിക്രമം; പരാതി നല്‍കിയിട്ടും പ്രതിയെ പിടികൂടാതെ പൊലിസ്, കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ആക്ഷേപം

National
  •  2 months ago
No Image

വെറും അഞ്ച് ദിവസം, ഇൻസ്റ്റ​ഗ്രാമിൽ ബി.ജെ.പിയെ തോൽപ്പിച്ച് 'കോക്രോച്ച് ജനതാ പാർട്ടി'; ഫോളോവേഴ്സ് ഒരു കോടി കവിഞ്ഞു

National
  •  2 months ago