HOME
DETAILS

ഹിന്ദു ദേശീയതക്ക് ഇന്ത്യയെ തകര്‍ക്കാന്‍ കഴിയും, എന്നാല്‍ മോദിയുടെ ഫാഷിസത്തെ ഇന്ത്യന്‍ ജനത ചെറുത്തു നില്‍ക്കും- അരുന്ധതി റോയ്

  
backup
February 13, 2022 | 9:54 AM

national-hindu-nationalism-could-break-india-up-but-people-arundathi-roy-2022

ന്യൂഡല്‍ഹി: രാജ്യത്തെ നിലവിലെ സാഹചര്യം അങ്ങേയറ്റം നിരാശാജനകമാണെന്ന് എഴുത്തുകാരി അരുന്ധതി റോയ്. 'ദ വയറി'ന് നല്‍കിയ അഭിമുഖത്തിലാണ് അവരുടെ പ്രതികരണം. എന്നാല്‍ വീണുപോയ അഴത്തില്‍ ഇന്ത്യന്‍ ജനത കരകയറുന്നതിന്റെ സൂചനകള് പ്രതീക്ഷ നല്‍കുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഹിന്ദു ദേശീയതക്ക് ഇന്ത്യയെ ചെറു കഷ്ണങ്ങളാക്കി തകര്‍ക്കാന്‍ കഴിയും. എന്നാല്‍ ആത്യന്തികമായി ബി.ജെ.പിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഫാഷിസത്തെ ഇന്ത്യന്‍ ജനത ചെറുത്തുനില്‍ക്കുമെന്ന് അരുന്ധതി റോയ്ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ആശയക്കുഴപ്പങ്ങള്‍ക്കും അരാജകത്വത്തിനും അപസ്വരത്തിനുമിടയില്‍ നമ്മള്‍ ഏതുതരം രാജ്യമായി മാറുകയാണെന്ന മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറിന്റെ ചോദ്യത്തിനായിരുന്നു അവരുടെ ഈ മറുപടി.

തനിക്ക് ഇന്ത്യന്‍ ജനതയില്‍ വിശ്വാസമുണ്ട്. രാജ്യം ഇപ്പോള്‍ അകപ്പെട്ട ഇരുണ്ട തുരങ്കത്തില്‍ നിന്ന് പുറത്തുവരുമെന്ന് തന്നെയാണ് താന്‍ കരുതുന്നത് - അവര്‍ പറഞ്ഞു. തങ്ങള്‍ വീണ കുഴിയില്‍ നിന്ന് കരകയറുന്നതിന്റെ സൂചന ഇന്ത്യന്‍ ജനത നല്‍കുന്നു. ബിസ്‌ലേരി കുപ്പിയില്‍ സമുദ്രത്തെ ഞെരുക്കുന്നതു പോലെയാണ് രാജ്യത്തെ ഹിന്ദു ദേശീതയെന്നും അരുന്ധതി റോയ് പറഞ്ഞു.

'ജനാധിപത്യത്തോട് നമ്മള്‍ എന്താണ് ചെയ്തത് നമ്മള്‍ അതിനെ എന്താക്കി മാറ്റി എന്താണ് സംഭവിക്കുന്നത് അത് പൊള്ളയായും അര്‍ത്ഥശൂന്യമായും കഴിയുമ്പോള്‍, അതിന്റെ ഓരോ സ്ഥാപനവും അപകടകരമായ ഒന്നായി മാറുമ്പോള്‍ എന്ത് സംഭവിക്കും' അവര്‍ ചോദിച്ചു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇന്ത്യ ആള്‍ക്കൂട്ട ആക്രമണ രാഷ്ട്രമായി മാറിയെന്നും അരുന്ധതി റോയ് ചൂണ്ടിക്കാട്ടി. മുസ്‌ലിംകളെയും ദലിതരെയും ഹിന്ദുത്വ സംഘങ്ങള്‍ പരസ്യമായി പട്ടാപ്പകല്‍ അടിച്ചു കൊല്ലുന്നു. എന്നിട്ട് ദൃശ്യങ്ങള്‍ സന്തോഷപൂര്‍വം യൂ ട്യൂബില്‍ പങ്കുവെയ്ക്കുന്നു. അവര്‍ പറഞ്ഞു. ഫാഷിസം നമ്മുടെ മുഖത്തേയ്ക്ക് ഉറ്റുനോക്കുന്നു. എന്നിട്ടും അതിന്റെ പേര് വിളിക്കാന്‍ നമ്മള്‍ മടിക്കുകയാണെന്നതാണ് ഏറ്റവും പ്രധാനമായ കാര്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

'Hindu Nationalism Could Break India Up but People Will Resist Modi's Fascism': Arundhati Roy

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പോൾ ചെയ്തത് വോട്ടർപട്ടികയിലുള്ളതിനേക്കാൾ മൂന്ന് ലക്ഷത്തിലറെ വോട്ടുകൾ; ഇതെവിടെ നിന്ന് വന്നു?' ഗുരുതര ക്രമക്കേട് ചൂണ്ടിക്കാട്ടി ദീപാങ്കർ ഭട്ടാചാര്യ

National
  •  4 hours ago
No Image

Unanswered Questions in Bihar: As NDA Celebrates, EVM Tampering Allegations Cast a Long Shadow

National
  •  4 hours ago
No Image

'ബിഹാര്‍ നേടി, അടുത്ത ലക്ഷ്യം ബംഗാള്‍'  കേന്ദ്രമന്ത്രി ഗിരി രാജ് സിങ്

National
  •  6 hours ago
No Image

റൊണാൾഡോയുടെ 'ഡ്രീം ടീം' പൂർത്തിയാകുമോ? ബാഴ്‌സലോണ സൂപ്പർ താരത്തിന് അൽ-നാസറിൽ നിന്ന് പുതിയ ഓഫർ; ഫ്രീ ട്രാൻസ്ഫർ പ്രതീക്ഷ

Football
  •  7 hours ago
No Image

രൂപയ്ക്ക് വീണ്ടും തിരിച്ചടി; മൂന്നാം ദിവസവും ഇടിവ്; മറ്റ് വിദേശ കറന്‍സികളുമായുള്ള ഇന്നത്തെ വിനിമയ നിരക്ക് ഇങ്ങനെ | Indian Rupee in 2025 November 14

bahrain
  •  7 hours ago
No Image

മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വ്യാജസന്ദേശമയച്ച് തട്ടിപ്പ്; യുവതി അറസ്റ്റില്‍

Kerala
  •  7 hours ago
No Image

പാലത്തായി പോക്‌സോ കേസ്: ബി.ജെ.പി നേതാവ് കെ. പദ്മരാജന്‍ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ

Kerala
  •  7 hours ago
No Image

'വിജയിക്കുന്നത് എസ്.ഐ.ആര്‍' ബിഹാറിലെ തിരിച്ചടിക്ക് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ്

National
  •  7 hours ago
No Image

അയർലൻഡിനെതിരെ ചുവപ്പ് കാർഡ്; 'സമ്മർദ്ദം താങ്ങാൻ അറിയില്ലെങ്കിൽ വിരമിക്കുക'; റൊണാൾഡോയ്ക്ക് എതിരെ സോഷ്യൽ മീഡിയ കൊടുങ്കാറ്റ്

Football
  •  8 hours ago
No Image

ആര്യ രാജേന്ദ്രന്‍ കോഴിക്കോട്ടേക്കോ? താമസവും രാഷ്ട്രീയ പ്രവര്‍ത്തനവും മാറുന്ന കാര്യം പരിഗണനയിലെന്ന് സൂചന

Kerala
  •  8 hours ago