പഞ്ചാബിൽ എ.എ.പി-കോൺഗ്രസ് വാക്‌പോര്; കോൺഗ്രസ് സർക്കസ് സംഘമെന്ന് ഭഗവന്ദ് മൻ; കുരങ്ങനെ ആവശ്യമുണ്ടെന്ന് ചന്നി
ചണ്ഡീഗഢ്
പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ എ.എ.പി-കോൺഗ്രസ് നേതാക്കൾ തമ്മിൽ രൂക്ഷമായ വാക്‌പോര്. എ.എ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഭഗവന്ദ് സിങ് മൻ ആണ് ആദ്യം കോൺഗ്രസിനെതിരേ രംഗത്തെത്തിയത്. കോൺഗ്രസ് ഒരു സർക്കസ് സംഘമാണെന്നായിരുന്നു അദ്ദേഹം അമൃത്‌സറിൽ വാർത്താസമ്മേളനത്തിനിടെ പരിഹസിച്ചത്. ഡൽഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ് രിവാളിന്റെ സാന്നിധ്യത്തിലായിരുന്നു പരിഹാസം.
തൊട്ടുപിന്നാലെ രൂക്ഷ പരിഹാസവുമായി നിലവിലെ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയുമായ ചരൺജിത് സിങ് ചന്നി രംഗത്തെത്തി. നിങ്ങൾ പറഞ്ഞ സർക്കസ് സംഘത്തിലേക്ക് ഒരു കുരങ്ങനെ ആവശ്യമുണ്ടെന്നും അതാകാൻ പോരുന്നോയെന്നുമായിരുന്നു പഞ്ചാബ് മുഖ്യമന്ത്രിയുടെ മറുചോദ്യം. അത്തരം കുരങ്ങുകളെ സ്വാഗതം ചെയ്യുന്നു. ഏതു സംസ്ഥാനങ്ങളിൽ നിന്നായാലും അത്തരക്കാർക്കു സ്വാഗതമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് പഞ്ചാബിൽ ഒരു സർക്കസ് സംഘമായി മാറിയെന്നും ചരൺജിത് സിങ് രണ്ടു മണ്ഡലത്തിലും തോൽക്കുമെന്നും എം.എൽ.എ ആകാതെ അദ്ദേഹത്തിനു മുഖ്യമന്ത്രിയാകാനാകില്ലെന്നും ഭഗവന്ദ് മൻ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."