HOME
DETAILS

കൂടുതൽ സൈനികർ പിൻവാങ്ങിയെന്ന് റഷ്യ; തെളിവ് വേണമെന്ന് നാറ്റോ

  
backup
February 17, 2022 | 7:20 AM

%e0%b4%95%e0%b5%82%e0%b4%9f%e0%b5%81%e0%b4%a4%e0%b5%bd-%e0%b4%b8%e0%b5%88%e0%b4%a8%e0%b4%bf%e0%b4%95%e0%b5%bc-%e0%b4%aa%e0%b4%bf%e0%b5%bb%e0%b4%b5%e0%b4%be%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%af


ബ്രസൽസ്
റഷ്യ ഉക്രൈൻ അതിർത്തിയിൽ നിന്ന് സൈനികരെ പിൻവലിക്കുന്നുവെന്നത് വിശ്വസിക്കണമെങ്കിൽ തെളിവു വേണമെന്ന് നാറ്റോ.
അവർ അവിടെ സൈനികരുടെ എണ്ണം വർധിപ്പിച്ചുവരുന്നതാണ് ഞങ്ങൾ കാണുന്നത്. കൂടുതൽ സൈനികർ വന്നുകൊണ്ടിരിക്കുകയുമാണ്- നാറ്റോ മേധാവി ജെൻസ് സ്റ്റോൾട്ടെൻബെർഗ് പറഞ്ഞു.
ഉക്രൈനു സമീപം വിന്യസിച്ച ലക്ഷത്തിലേറെ വരുന്ന സൈനികരെ ഭാഗികമായി പിൻവലിച്ചുവരുകയാണെന്ന് കഴിഞ്ഞ ദിവസം റഷ്യ പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ദിവസം റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവ്റോവുമായി സംസാരിച്ച യു.എസ് വിദേശകാര്യ സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ റഷ്യ സേനാ പിന്മാറ്റം നടത്തുന്നതിന് വിശ്വസനീയമായ തെളിവു വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
റഷ്യ സൈനിക സംഘത്തെ പിൻവലിച്ചുവെന്നതിന് തെളിവില്ലെന്ന് യു.എസ് പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനത്ത മഴ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  3 days ago
No Image

രാത്രി മരുന്ന് വാങ്ങാനായി പുറത്തിറങ്ങി, പിന്നെ മടങ്ങിയെത്തിയില്ല; ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥിനിയെ കാണാതായി

National
  •  3 days ago
No Image

പത്തനംതിട്ടയില്‍ മദ്യപിച്ച് വാഹനമോടിച്ച പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ 

Kerala
  •  3 days ago
No Image

ദുരന്തമുഖത്ത് മുഖ്യമന്ത്രിയെത്തി; കള്ളാടിയില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലം സന്ദര്‍ശിച്ച് വി.ഡി സതീശന്‍ 

Kerala
  •  3 days ago
No Image

വിഴിഞ്ഞത്ത് അമിത താല്‍പര്യം ആര്‍ക്ക്?: മുഖ്യമന്ത്രിക്ക് മറുപടിയുമായി കെ.കെ രാഗേഷ്

Kerala
  •  3 days ago
No Image

'വ്യക്തത വേണം'; വിഴിഞ്ഞം ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രിക്ക് കത്തയച്ച് പിണറായി വിജയന്‍

Kerala
  •  3 days ago
No Image

642 റാങ്ക് ലിസ്റ്റുകളിലെ ഉത്തരക്കടലാസുകള്‍ നശിപ്പിക്കാന്‍ പി.എസ്.സി; ഉത്തരവിറങ്ങി

Kerala
  •  3 days ago
No Image

വീണ്ടും യുദ്ധം? ഇറാന്‍-യു.എസ് ധാരണാ പത്രം അവസാനിപ്പിച്ചെന്ന് ട്രംപ്; ഇനി കരാറിനില്ലെന്നും പ്രഖ്യാപനം 

International
  •  3 days ago
No Image

സ്വര്‍ണവില കുത്തനെ ഇടിയുന്നു; ഇന്ന് രണ്ടാം തവണയും കുറഞ്ഞു

Kerala
  •  3 days ago
No Image

ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ഭവന വില്‍പനയില്‍ 6% ഇടിവെന്ന് റിപ്പോര്‍ട്ട്;  സാധാരണക്കാരന് സ്വന്തം വീട് ഇനി സ്വപ്‌നങ്ങളില്‍ മാത്രമോ? 

National
  •  3 days ago