HOME
DETAILS
MAL
കെ.എസ്.ആര്.ടി.സിക്ക് നല്കുന്ന ഡീസല്‍ വില കുത്തനെ കൂട്ടി
backup
February 17 2022 | 11:02 AM
തിരുവനന്തപുരം: കെ.എസ്.ആര്.സിക്കുള്ള ഡീസല്‍ വില കുത്തനെ കൂട്ടി.ഇന്ന് മുതല്‍ കെ.എസ്.ആര്.ടി.സിയെ ബള്‍ക്ക് പര്‍ച്ചെയ്സര്‍ എന്ന വിഭാഗത്തില്‍ ഉള്‍പെടുത്താനാണ് തീരുമാനം. ലിറ്ററിന് 6.73 രൂപ വര്‍ധിപ്പിച്ച് 98.15 രൂപയാക്കിയാണ് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് വില നിശ്ചയിച്ചത്.
വില വര്‍ധിപ്പിച്ചതോടെ ഒരു ദിവസം 37 ലക്ഷം രൂപ അധികം ഡീസലടിക്കാനായി കെ.എസ്.ആര്.ടി.സിക്ക് വേണ്ടി വരും. ഒരു ദിവസം അഞ്ചര ലക്ഷം ലിറ്റര്‍ ഡീസലാണ് കെ.എസ്.ആര്.ടി.സിക്ക് ആവശ്യമായി വരുക. കെ.എസ്.ആര്.ടി.സി ഉള്‍പ്പടെ ഇന്ത്യയിലെ മുഴുവന്‍ റോഡ് ട്രാന്‍സ്ഫോര്‍ട്ട് കോര്പ്പറേഷന്സുകള്ക്കും ബാധകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."