HOME
DETAILS

യുദ്ധ പശ്ചാത്തലം; സ്വര്‍ണവില കുതിക്കുന്നു, രണ്ട് തവണയായി ഇന്ന് 1000 രൂപയുടെ വര്‍ധനവ്

  
backup
February 24, 2022 | 7:48 AM

gold-rate-hike-india-latest-news-today

ഉക്രൈന്‍ റഷ്യ സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. ഇന്ന് മാത്രം രണ്ട് തവണയാണ് വില വര്‍ധിച്ചത്. ഇന്നലെ നേരിയ തോതില്‍ ഇടിഞ്ഞാണ് ഇന്ന് 1000 രൂപയുടെ വര്‍ധനവുണ്ടായത്. ഇന്ന് രാവിലെ പവന് 680 രൂപ വര്‍ധിച്ച് 37,480 രൂപയായി. ഉച്ചയോടെ വീണ്ടും 320 രൂപ വര്‍ധിച്ച് പവന് 37,800 രൂപയായി.രാജ്യാന്തര വിപണിയിലെ മാറ്റമാണ് സ്വര്‍ണവില വര്‍ധിക്കാന്‍ കാരണം.

ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. 2020 ഓഗസ്റ്റ് മാസത്തിലാണ് സ്വര്‍ണം സര്‍വകാല റെക്കോര്‍ഡിലെത്തിയത്. കൊവിഡ് സാഹചര്യത്തില്‍ ഓഹരി വിപണി കൂപ്പുകുത്തിയതോടെ സ്വര്‍ണവില വര്‍ധിക്കുകയായിരുന്നു.

ഈ വര്‍ഷം ജനുവരി ആദ്യം മുതല്‍ കൂടിയും കുറഞ്ഞുമിരിക്കുകയാണ് സ്വര്‍ണവില. ഈ മാസം തുടക്കത്തില്‍ മാറ്റമില്ലാതെ തുടങ്ങിയ സ്വര്‍ണവില പിന്നീട് കുതിച്ചുയരുകയായിരുന്നു. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവിലയും ഉയര്‍ന്നു. ബാരലിന് 100 ഡോളര്‍ കടന്നു.

ഏഴു വര്‍ഷത്തിനിടെ ആദ്യമായാണ് അസംസ്‌കൃത എണ്ണവില 100 ഡോളര്‍ പിന്നിടുന്നത്. കഴിഞ്ഞ നവംബറിനു ശേഷം 30 ശതമാനത്തിലേറെയാണ് എണ്ണവിലയിലുണ്ടായ വര്‍ധന. കൊവിഡിന്റെ ആഘാതത്തില്‍ നിന്ന് ആഗോള സമ്പദ് ഘടന തിരിച്ചുവരവ് തുടങ്ങിയതോടെ ഡിമാന്‍ഡ് കൂടിയതോടെ വില വര്‍ധിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആര്‍.ടി.സിയിലെ സൗജന്യയാത്ര: സ്റ്റിക്കര്‍ പതിപ്പിച്ചത് ബസുകള്‍ തിരിച്ചറിയാന്‍; ആരോപണം നിഷേധിച്ച് അധികൃതര്‍

Kerala
  •  5 days ago
No Image

കൂട്ടുകാര്‍ക്കൊപ്പമെത്തി, ഭാഷ അറിയാത്തതിനാല്‍ ആള്‍ക്കൂട്ടത്തിന് മറുപടി നല്‍കാനായില്ല; പശ്ചിമ ബംഗാളില്‍ മലയാളി യുവാവിനെ തല്ലിക്കൊന്നത് മോഷ്ടാവെന്ന് ആരോപിച്ച്  

National
  •  5 days ago
No Image

'ശുദ്ധ തെമ്മാടിത്തരം വച്ചുപൊറുപ്പിക്കില്ല, പണി വരുന്നുണ്ട് അവറാച്ചാ'; റോഡിലെ ബസ് അടിയ്‌ക്കെതിരെ കടുത്ത മുന്നറിയിപ്പുമായി എംവിഡി

Kerala
  •  5 days ago
No Image

ഇന്ദിരാ​ ​ഗാന്ധി ഉണ്ടായിരുന്നെങ്കിൽ ബി.ജെ.പിയെ നിരോധിക്കുമായിരുന്നു: ​അശോക് ഗെഹ്‌ലോട്ട്

National
  •  5 days ago
No Image

മൂന്ന് രാജ്യങ്ങൾക്ക് വേണ്ടി കളിക്കാമായിരുന്നു, പക്ഷെ തിരഞ്ഞെടുത്തത് സ്വീഡനെ; കന്നി ലോകകപ്പിൽ ഇരട്ട ഗോൾ നേടിയിട്ടും യാസിൻ അയാരി ആഘോഷങ്ങളിൽ നിന്ന് വിട്ടുനിന്നത് എന്തുകൊണ്ട്?

International
  •  5 days ago
No Image

ഫേസ്ബുക്കും ഇന്‍സ്റ്റയും സ്‌നാപ്ചാറ്റും ഇനി കിട്ടില്ല! 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് കടുത്ത നിരോധനവുമായി ബ്രിട്ടന്‍; ചരിത്രപരമായ നീക്കം

Kerala
  •  5 days ago
No Image

ഹോർമുസ്, ലെബനാൻ, ആണവപദ്ധതി ...; ഇറാൻ-യു.എസ് സമാധാന കരാറിലെ പ്രധാന വ്യവസ്ഥകൾ

International
  •  5 days ago
No Image

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി സ്വാഗതാർഹം; സ്ത്രീകൾക്ക് പുതിയ സ്വപ്നങ്ങളുടെ തുടക്കമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

Kerala
  •  5 days ago
No Image

ഡ്രൈവറില്ലാ കാറുകൾ ഇനി ഇന്ത്യയിലും യാഥാർത്ഥ്യമാകും: റഡാർ, അഡാസ് സാങ്കേതികവിദ്യകളുടെ ലൈസൻസ് ചട്ടങ്ങളിൽ വൻ ഇളവുകളുമായി കേന്ദ്ര സർക്കാർ

National
  •  5 days ago
No Image

'ഫ്രീ, ഫ്രീ ഫലസ്തീന്‍'; സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ സുന്ദര്‍ പിച്ചൈയ്ക്കെതിരെ പ്രതിഷേധം;  ബിരുദദാന ചടങ്ങ് ബഹിഷ്‌കരിച്ച് നൂറിലേറെ വിദ്യാര്‍ത്ഥികള്‍

International
  •  5 days ago