മന്ത്രി മേഴ്സിക്കുട്ടിയമ്മ രണ്ട് തവണ ഫയല്‍ കണ്ടു; വിവരം തന്നത് മത്സ്യത്തൊഴിലാളി യൂണിയന് പ്രസിഡന്റ് ; വെളിപ്പെടുത്തലുമായി ചെന്നിത്തല
തിരുവനന്തപുരം: ഇ.എം.സി.സിയുമായി താന്‍ ഒത്തുകളിച്ചെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിന് മറുപടിയുമായി രമേശ് ചെന്നിത്തല. കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയന്റെ സംസ്ഥാന പ്രസിഡന്റ് ജാക്സണ് പുള്ളയിലില് നിന്നാണ് താന്‍ കരാറിന്റെ കാര്യം അറിഞ്ഞതെന്ന് ചെന്നിത്തല പറഞ്ഞു.
'ഐശ്വര്യ കേരള യാത്രയില്‍ എല്ലാ ദിവസവും അതാത് ജില്ലകളിലെ ആളുകളുമായി സംവദിക്കുന്ന ഒരു പരിപാടിയുണ്ട്. ആലപ്പുഴയിലെ പരിപാടിയില്‍ പങ്കെടുക്കുന്ന ഘട്ടത്തില്‍ ജാക്സണ് പുള്ളയിലാണ് ഈ നിര്‍ണായക വിവരം തന്നോട് പറഞ്ഞത്', ചെന്നിത്തല പറഞ്ഞു.
ഇ.എം.സി.സി കരാറുമായി ബന്ധപ്പെട്ട ഫയല്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മ രണ്ടുതവണ കണ്ടതിനു രേഖകളുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയും കള്ളം ആവര്‍ത്തിക്കുന്നു. ബന്ധപ്പെട്ട ഫയല്‍ എല്ലാം നുണയെന്ന് വ്യക്തമാകും. മന്ത്രി കണ്ട ഫയല്‍ പുറത്തുവിടാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു.കള്ളം കൈയോടെ പിടിക്കുമ്പോള്‍ ഗൂഢാലോചന സിദ്ധാന്തവുമായി ഇറങ്ങുന്നത് ഇതാദ്യമല്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."