'ദേശീയ നേതാക്കള്‍ മുഖ്യമന്ത്രിയുടെ മുഖം തീരുമാനിക്കും'; പൂര്‍ണഫലം വന്നതിന് ശേഷം തുടര്‍നടപടിയെന്ന് എന്‍ ബിരേന്‍ സിങ്
ന്യൂഡല്‍ഹി: മണിപ്പൂരില്‍ ബി.ജെ.പി ലീഡ് തുടരുന്നു. പൂര്‍ണഫലം വന്നതിന് ശേഷം തുടര്‍നടപടിയെന്ന് ബി.ജെ.പി നേതാവ് എന്‍ ബിരേന്‍ സിങ്. പാര്‍ട്ടിയുടെ കേന്ദ്ര നേതാക്കള്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കാന്‍ ഞങ്ങള്‍ സമയമെടുക്കും, ഫലം പുറത്തുവരട്ടെ. ഞങ്ങളുടെ ദേശീയ നേതാക്കള്‍ മുഖ്യമന്ത്രിയുടെ മുഖം തീരുമാനിക്കും. ഞങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസന മന്ത്രത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും' നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് മണിപ്പൂര്‍ മുഖ്യമന്ത്രി പറഞ്ഞു.
എന്‍ ബിരേന്‍ സിങ് ഹീന്‍ഗാംഗ് മണ്ഡലത്തില്‍ 17,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിന്റെ പി.ശരത്ചന്ദ്ര സിംഗിനെ പരാജയപ്പെടുത്തിയിരുന്നു. വോട്ടെണ്ണല്‍ ആരംഭിക്കും മുമ്പ് ബിരേന്‍ സിങ് ഇംഫാലിലെ ശ്രീ ഗോവിന്ദജീ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തിയിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷം സമാധാനത്തോടെയും വികസനത്തോടെയും നിലനിന്നു. വരാനിരിക്കുന്ന അഞ്ച് വര്‍ഷവും അതുപോലെ തുടരുമെന്നും, പൂര്‍ണ ഭൂരിപക്ഷത്തോടെ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും, ദൈവത്തോട് പ്രാര്ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."