HOME
DETAILS
MAL
'നട്ടെല്ല് വളയ്ക്കില്ല, മുറിവേറ്റ കടുവ കൂടുതല്‍ അപകടകാരി'വീല്‍ചെയറില്‍ മമതയുടെ റോഡ് ഷോ
backup
March 15 2021 | 04:03 AM
കൊല്‍ക്കത്ത: നന്ദിഗ്രാമില്‍ ആക്രമണത്തിനിരയായശേഷം നടത്തിയ ആദ്യ റോഡ് ഷോയില്‍ വീല്‍ചെയറില്‍ പങ്കെടുത്ത് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എതിരാളികള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി.
പരുക്കുവകവയ്ക്കാതെ കൊല്‍ക്കത്തയിലെ മയോ റോഡില്‍ നിന്ന് ഹസ്‌റ വരെയാണ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം മമത റോഡ് ഷോയില്‍ പങ്കെടുത്തത്.
നന്ദിഗ്രാമില്‍ പ്രചാരണത്തിനിടെ പരുക്കേറ്റ മമത കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു. ഇതിനുപിന്നാലെ പ്രചാരണത്തിനിറങ്ങുകയായിരുന്നു.
നന്ദിഗ്രാമില്‍ 2007ലെ ഭൂമി ഏറ്റെടുക്കലിനെതിരായ സമരത്തില്‍ കൊല്ലപ്പെട്ട 14 പേര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചശേഷമാണ് മമത ഇന്നലെ വീണ്ടും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്.
എല്ലാ വര്‍ഷവും മാര്‍ച്ച് 14നാണ് തൃണമൂല്‍ നന്ദിഗ്രാം ദിവസം ആചരിക്കുന്നത്.
പൊലിസ് വെടിവയ്പിലെ ഇരകള്‍ക്കുള്ള ആദരസൂചകമായിക്കൂടിയാണ് ഇത്തവണ ബംഗാള്‍ വിരുദ്ധ ശക്തികള്‍ക്കെതിരേ നന്ദിഗ്രാമില്‍ മത്സരിക്കുന്നതെന്ന് മമത വ്യക്തമാക്കിയിരുന്നു.
'നട്ടെല്ല് വളയ്ക്കില്ല, മുറിവേറ്റ കടുവ കൂടുതല്‍ അപകടകാരി'
ആരുടെയും മുന്നില്‍ ഞാന്‍ നട്ടെല്ല് വളയ്ക്കില്ല. മുറിവേറ്റ കടുവ കൂടുതല്‍ അപകടകാരിയാണെന്ന് ഓര്‍ക്കണം. എനിക്ക് പരുക്കുണ്ട്. വയ്യായ്കയുണ്ട്. പക്ഷേ അതുകൊണ്ടൊന്നും ബംഗാളിലെ ജനങ്ങള്‍ക്ക് സേവനം ചെയ്യുകയെന്ന ലക്ഷ്യത്തില്‍ നിന്ന് പിന്നോട്ടില്ല. എന്റെ ശരീരം നിറയെ ചതവുകളാണ്. എങ്കിലും വീല്‍ചെയറില്‍ ബംഗാളിലെല്ലായിടത്തുമെത്തും. ഞാന്‍ വീട്ടില്‍ കിടക്കയിലിരുന്നാല്‍ ബംഗാളികളുടെ ആവശ്യങ്ങള്‍ക്ക് മുന്നില്‍ നിന്ന് പോരാടാന്‍ ആരാണുണ്ടാവുക. എന്റെ വേദനയെക്കാള്‍ വലുതായി ഞാന്‍ കാണുന്നത് ബംഗാളി ജനതയുടെ വേദനയാണ്. ഏതുസാഹചര്യത്തിലും ബംഗാളി ജനതയെ രക്ഷിക്കാനുള്ള പോരാട്ടത്തിനുമുന്നില്‍ ഞാനുണ്ടാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."