കർണാടക ഹൈക്കോടതി വിധി ഭരണഘടനാ വിരുദ്ധം: കണ്ണൂർ ജില്ല കെഎംസിസി
ജിദ്ദ: ഇന്ത്യൻ ഭരണഘടന രാജ്യത്തെ പൗര സമൂഹത്തിന് വകവെച്ച് നൽകിയ മൗലികാവകാശത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും വിശ്വാസ സ്വാതന്ത്ര്യത്തിനും നേരെയുള്ള കടന്നാക്രമണമാണ് ഹിജാബ് വിഷയത്തിൽ കർണ്ണാടക ഹൈക്കോടതിയുടെ വിധി എന്നും പ്രസ്തുത വിധി ഭരണഘടന വിരുദ്ധമാണെന്നും ജിദ്ദ - കണ്ണൂർ ജില്ല കെഎംസിസി പ്രവർത്തക സമിതി അഭിപ്രായപ്പെട്ടു.
ഏതെങ്കിലും മതങ്ങളുടെ ആചാരവും അനുഷ്ഠാനവും തീരുമാനിക്കേണ്ടത് കോടതിയല്ലെന്നും അതത് മതങ്ങളുടെ ആചാര്യൻമാരും വിശ്വാസ പ്രമാണങ്ങളുമാണ്. ഭരണഘടന ശില്പികൾ വിഭാവനം ചെയ്ത ബഹുസ്വരത അട്ടിമറിക്കാൻ ഭരണകൂടങ്ങളുടെ ചട്ടുകമായി നീതി പീഠങ്ങൾ പ്രവർത്തിച്ചാൽ രാജ്യത്തിന്റെ ഭരണഘടന തന്നെ താറുമാറാകുമെന്നും ജില്ല കെഎംസിസി പ്രവർത്തക സമിതി യോഗം അഭിപ്രായപ്പെട്ടു.
അബ്ദുറഹ്മാൻ വായാട് അധ്യക്ഷത വഹിച്ചു. യോഗം എം.സി കാദർ ഉദ്ഘാടനം ചെയ്തു .
യോഗത്തിൽ വിവിധ സബ് കമ്മിറ്റികൾ രൂപികരിച്ചു. മീഡിയ കൺവീനറായി നജീബ് യു.പി യെയും ഹരിത സാന്ത്വനം
ചെയർമാനായി റഷീദ് ഇരിട്ടിയെയും കൺവീനറായി അഷ്‌റഫ് നെടുവോടിനെയും
ഹരിത കലാവേദിയുടെ ചെയർമാനായി ഇബ്രാഹിം പന്നിയൂരിനെയും കൺവീനറായി റഫീഖിനെയും ,ജോയിന്റ് കൺവീനറായി മുനീർ കാഞ്ഞിരോടിനെയും , കോഓർഡിനേറ്ററായി നൗഫൽ ഹിലാലിനെയും തിരഞ്ഞെടുത്തു.
ഉമ്മർ അരിപ്പാമ്പ്ര, സിറാജ് കണ്ണവം,സലിം കെ. പി , ഫിറോസ് ചാലാട്, നൗഷാദ് ചപ്പാരപ്പടവ്, ബഷീർ നെടുവോട്, കരീം സി. പി, മുനീർ കമ്പിൽ, നഷ്‌രിഫ് മാഹി, റഷീദ് വട്ടിപ്രം, സാദിഖ് എസ്.പി, റസാഖ് വള്ളിത്തോട്, ജാസിം ഏലാംകോട്, ഫിയാസ് മട്ടന്നൂർ തുടങ്ങിയവർ പ്രസംഗിച്ചു. സകരിയ ആറളം സ്വാഗതവും എ. പി അബ്ദുൽ റസാഖ് നന്ദിയും പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."