സഊദിയിൽ പ്രവാസികൾ വ്യാപകമായി ഉപയോഗിച്ചിരുന്ന പൊതു പ്രൊഫഷനുകൾ പിൻവലിച്ചു
റിയാദ്: സഊദിയിൽ വിദേശികള്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന നിരവധി പൊതു പ്രൊഫഷനുകള്‍ മാനവശേഷി സാമൂഹിക മന്ത്രാലയം പിന്‍വലിച്ചു. ആമില്‍ (ലേബര്‍), ഇലക്ട്രീഷ്യന്, ഡ്രൈവര്‍, മെക്കാനിക്, സെയില്സ്മാന്, റെസ്റ്റോറന്റ് ലേബര്‍ തുടങ്ങിയുള്ള പ്രൊഫഷനുകളാണ് ഒഴിവാക്കിയത്.
ഇതോടെ ഇത്തരം പ്രൊഫഷനുകളിൽ സ്ഥാപനങ്ങള്‍ക്ക് ജീവനക്കാരുടെ ഇഖാമ മാറ്റാനോ പുതിയ വിസകള്‍ ഇഷ്യു ചെയ്യാനോ ഇനി മുതല്‍ സാധിക്കില്ല. എങ്കിലും നിലവിലുള്ള ഇഖാമകള്‍ക്ക് തടസ്സമുണ്ടാവില്ലെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
അതേസമയം, ആമിൽ പ്രൊഫഷനോടൊപ്പം മറ്റു തൊഴിലുകൾ രേഖപ്പെടുത്തിയ വിസക്ക് തടസം ഉണ്ടാകില്ല. ഇലക്ട്രീഷ്യന്, മെക്കാനിക്, മുഖദ്ദിമു ത്വആം (വെയിറ്റർ), സാഇഖ് സയ്യാറ ഉമൂമി (പബ്ലിക് ഡ്രൈവർ) എന്നിവ മാത്രമുള്ള പ്രൊഫഷനുകളും പൂര്‍ണമായും നിര്‍ത്തലാക്കുകയും ചെയ്തു. കൃത്യമായ തൊഴില്‍ മേഖല വ്യക്തമാക്കുന്ന ഇലക്ട്രിഷ്യന്‍, മെക്കാനിക് പ്രൊഫഷനുകള്‍ ഇപ്പോഴും ലഭ്യമാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."