സഊദി ജനസംഖ്യയുടെ 85 ശതമാനവും നഗരവാസികള്‍
റിയാദ്: സഊദി ജനസംഖ്യയുടെ 85 ശതമാനവും നഗരങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് റിയാദ് മേഖലാ മേയര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ അയ്യാഫ് പറഞ്ഞു. കഴിഞ്ഞ അരനൂറ്റാണ്ടിനെ അപേക്ഷിച്ച് ഇത് വളരെ ഉയര്‍ന്ന സംഖ്യയാണ്. അക്കാലത്തെ നഗരവാസികള്‍ 10 ശതമാനത്തില്‍ കൂടുതല്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നഗരവല്‍ക്കരണത്തിന്റെ വേഗത നഗരങ്ങളുടെ പ്രാധാന്യത്തെയും ആഗോള തലത്തില്‍ അവയുടെ സുപ്രധാനമായ പങ്കിനെയും വ്യക്തമാക്കുന്നു. പ്രധാന നഗരങ്ങളുടെ സാമ്പത്തിക വിജയം രാജ്യങ്ങളുടെ വിജയത്തിലേക്ക് നയിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഗതാഗത മാര്‍ഗങ്ങള്‍, സാങ്കേതികവിദ്യ, ഇന്റര്‍നെറ്റ് എന്നിവ നഗരവല്‍ക്കരണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണെന്ന് ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു.
മുനിസിപ്പല്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫോറത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'ഗള്‍ഫ്, അറബ് നഗരങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ നിക്ഷേപങ്ങളുടെ പങ്ക്' എന്ന തലക്കെട്ടിലുള്ള ഡയലോഗ് സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റിയാദ് കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററില്‍ 'അവസരങ്ങള്‍ ഭാവി സൃഷ്ടിക്കുന്നു' എന്ന പ്രമേയത്തിലാണ് ഫോറം സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."