HOME
DETAILS

കണ്ണൂര്‍ സര്‍വകലാശാല അസി. പ്രൊഫസറായി ഷംസീറിന്റെ ഭാര്യയെ നിയമിക്കാന്‍ തിരക്കിട്ട നീക്കം

  
backup
April 14, 2021 | 2:08 PM

56431445347351


തിരുവനന്തപുരം: എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ ഭാര്യ ഡോ. ഷഹലയെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമിക്കുന്നതിന് തിരക്കിട്ട നീക്കം. നടപടികള്‍ തടയണമെന്നും അഭിമുഖം നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂനിവേഴ്‌സിറ്റി കാംപയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ക്കും പരാതി നല്‍കി.


കണ്ണൂര്‍ സര്‍വകലാശാലയില്‍ യു.ജി.സിയുടെ എച്ച്.ആര്‍.ഡി സെന്ററില്‍ പുതുതായി സൃഷ്ടിച്ച അസിസ്റ്റന്റ് പ്രൊഫസറുടെ സ്ഥിരം തസ്തികയിലേക്ക് ഏപ്രില്‍ 16ന് ഓണ്‍ലൈനായി അഭിമുഖം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച അറിയിപ്പ് അപേക്ഷകരായ 30 പേര്‍ക്ക് കഴിഞ്ഞ ദിവസം ഇ-മെയില്‍ വഴി അയച്ചു. ഈ സെന്ററിലെ തസ്തികകളെല്ലാം യു.ജി.സി വ്യവസ്ഥയനുസരിച്ച് താല്‍ക്കാലികമാണെങ്കിലും അസി. പ്രൊഫസറുടെ ഒരു സ്ഥിരം തസ്തിക സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് പ്രത്യേക അനുമതി നല്‍കിയിരിക്കുകയാണ്. 2020 ജൂണ്‍ 30നാണ് നിയമനത്തിനുള്ള വിജ്ഞാപനം സര്‍വകലാശാല പുറപ്പെടുവിച്ചത്. സമ്മര്‍ദത്തിനു വഴങ്ങിയാണ് വി.സി തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുന്നതിനു മുന്‍പ് ഓണ്‍ലൈനായി അഭിമുഖം നടത്താന്‍ നിര്‍ബന്ധിതനായതെന്നാണ് ആക്ഷേപം.


ഷംസീറിന്റെ ഭാര്യയെ കൂടി കട്ട് ഓഫ് മാര്‍ക്കിനുള്ളില്‍ ഉള്‍പ്പെടുത്തുന്നതിന് അഭിമുഖത്തിന് ക്ഷണിക്കുന്നവരുടെ സ്‌കോര്‍ പോയിന്റ് കുറച്ച് നിശ്ചയിച്ചതായും ആക്ഷേപമുണ്ട്. അക്കാദമിക് മെറിറ്റോ ഗവേഷണ-അധ്യാപന പരിചയമോ കണക്കിലെടുക്കാതെ അഭിമുഖത്തിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രം നിയമനം നല്‍കാനാവുമെന്നതു കൊണ്ടാണ് സ്‌കോര്‍ പോയിന്റ് കുറച്ച് തീരുമാനിച്ചത്.
അഭിമുഖത്തില്‍ ഹാജരാകുന്ന ആരെയും കൂടുതല്‍ മാര്‍ക്ക് നല്‍കി നിയമിക്കാനാവുമെന്നതാണ് അടുത്തിടെ കാലിക്കറ്റ്, സംസ്‌കൃത, മലയാളം സര്‍വകലാശാലകളിലെ അധ്യാപക നിയമനങ്ങളെ ഏറെ വിവാദമാക്കിയത്.
കൊച്ചി സര്‍വകലാശാല ഒരു തസ്തികയിലേക്കുള്ള നിയമനത്തിന് ഉയര്‍ന്ന സ്‌കോര്‍ പോയിന്റുള്ള പരമാവധി 10 പേരെ മാത്രം അഭിമുഖത്തിന് ക്ഷണിക്കുമ്പോള്‍ കണ്ണൂരില്‍ ഒറ്റ തസ്തികയിലേക്ക് 30 പേരെ ക്ഷണിക്കാന്‍ തീരുമാനിച്ചത് ഷംസീറിന്റെ ഭാര്യയെ കട്ട് ഓഫ് മാര്‍ക്കിനുള്ളില്‍ ഉള്‍പ്പെടത്തുന്നതിനാണെന്നും ആരോപണമുണ്ട്.


നിയമനം നടത്തുന്നത് തടയണമെന്നും മതിയായ ദിവസങ്ങള്‍ നോട്ടിസ് നല്‍കാതെ തിരക്കിട്ട് ഓണ്‍ലൈനായി നടത്തുന്ന അഭിമുഖം നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ക്കും സേവ് യൂനിവേഴ്‌സിറ്റി കാംപയിന്‍ കമ്മിറ്റി പരാതി നല്‍കിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുപ്രഭാതം കരിയർ ക്ലിനിക്കിന് ഇന്ന് മണ്ണാർക്കാട്ട് സമാപനം

Kerala
  •  a month ago
No Image

ജനങ്ങളുടെ നെഞ്ചത്തടിച്ച് കേന്ദ്ര സര്‍ക്കാര്‍; ഗാര്‍ഹിക സിലിണ്ടറിന് കൂട്ടിയത് 29 രൂപ; മൂന്ന് മാസത്തിനിടെ വില വര്‍ധിക്കുന്നത് രണ്ടാംതവണ

Kerala
  •  a month ago
No Image

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

Kerala
  •  a month ago
No Image

സലീം കുമാറിന് വിട നൽകാൻ കേരളം; സംസ്കാരം വെെകീട്ട് 3ന്; രാവിലെ 9 മുതൽ പൊതുദർശനം 

Kerala
  •  a month ago
No Image

വിദേശികളെന്ന് മുദ്രകുത്തി; നാല് വനിതകളെ നാടുകടത്താന്‍ ഉത്തരവിട്ട അസം ട്രെബ്യൂണല്‍ വിധിക്ക് സുപ്രീം കോടതി സ്‌റ്റേ 

National
  •  a month ago
No Image

ചിരിയുടെ തമ്പുരാന് വിട; സലീം കുമാർ അന്തരിച്ചു 

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ തമ്മില്‍ സംഘര്‍ഷം; തിരുവനന്തപുരത്ത് 18കാരന്‍ കൊല്ലപ്പെട്ടു

Kerala
  •  a month ago
No Image

കുടുംബശ്രീയുടെ ആദിവാസി ഫണ്ടുകളില്‍ തിരിമറി; വയനാട്ടില്‍ സിപിഎം നേതാവ് ഉള്‍പ്പെടെ മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ടു 

Kerala
  •  a month ago
No Image

സലാം എയര്‍ കുവൈത്ത്‌ ബെയ്‌റൂട്ട് സര്‍വിസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

oman
  •  a month ago
No Image

കോഴിക്കോട് ഷിഗല്ല ബാധിച്ച് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

Kerala
  •  a month ago