HOME
DETAILS
MAL
സുപ്രഭാതം കരിയർ ക്ലിനിക്കിന് ഇന്ന് മണ്ണാർക്കാട്ട് സമാപനം
June 07, 2026 | 2:10 AM
കോഴിക്കോട്: സുപ്രഭാതം കരിയർ ക്ലിനിക്ക് ഇന്ന് പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്ട് സമാപിക്കും. വേനലവധിക്കാലത്ത് സുപ്രഭാതം സംഘടിപ്പിച്ച സവിശേഷ പദ്ധതിയാണ് കരിയർ ക്ലിനിക്ക്. വിദഗ്ധരുമായി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും നേരിട്ട് സംവദിക്കാനും സംശയനിവാരണത്തിനും അവസരമൊരുക്കിയ പരിപാടി കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ സംഘടിപ്പിച്ചു. വിവിധ കേന്ദ്രങ്ങളിൽ ആയിരക്കണക്കിന് വിദ്യാർഥികൾ ഭാഗമായി. സമാപന പരിപാടി ഇന്ന് മണ്ണാർക്കാട് കുന്തിപ്പുഴ ഓഡിറ്റോറിയത്തിൽ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."