HOME
DETAILS
MAL
കുംഭമേളയുടെ മുഖ്യ പുരോഹിതന്‍ കൊവിഡ് ബാധിച്ച് മരിച്ചു
backup
April 16 2021 | 13:04 PM
ഹരിദ്വാര്‍: കുംഭമേളയില്‍ പങ്കെടുത്ത മുഖ്യ പുരോഹിതന്മാരില്‍ ഒരാള്‍ കോവിഡ് ബാധിച്ച് മരിച്ചു. സന്ന്യാസി കൗണ്‍സിലുകളുടെ തലവനായ മഹാമണ്ഡലേശ്വര്‍ കപില്‍ ദേവ് ദാസിനെ (65) ആണ് മരിച്ചത്. 80ലധികം നേതാക്കള്‍ക്കും കോവിഡ് ബാധിച്ചതായി വിവരമുണ്ട്. ഈ ആഴ്ച ആദ്യമാണ് മഹാമണ്ഡലേശ്വര്‍ കപില്‍ ദേവ് ദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 12 വര്‍ഷത്തിലൊരിക്കലാണ് കുംഭമേള നടക്കുന്നത്. 25 ദശലക്ഷത്തോളം പേര്‍ പങ്കെടുക്കാറുണ്ട്. ഈ ആഴ്ച്ചയിലെ രണ്ട് ദിവസങ്ങളിലായി 4.6 ദശലക്ഷം ആളുകളാണ് മേളയില്‍ പങ്കെടുത്തത്.
രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തിലായിരുന്നു കുംഭമേള നടത്തിയത്. കുംഭമേള കോവിഡിന്റെ മഹാവ്യാപനത്തിന് വഴിവെക്കുമെന്ന് തുടക്കം മുതലേ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."