പുഴയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം: പിതാവ് സനു മോഹന്‍ പിടിയില്‍
മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പിതാവ് സനു മോഹന്‍ കസ്റ്റഡിയില്‍. കര്‍ണാടകയില്‍ നിന്നുമാണ് പിടിയിലായത്. ഉടനെ കേരളത്തിലേക്ക് എത്തിക്കും. കര്‍ണാടകയിലെ മൂകാംബികയില്‍ നിന്ന് സനു മോഹന്‍ കടന്നുകളഞ്ഞെന്ന നിഗമനത്തിലായിരുന്നു പൊലീസ്. അതേസമയം, സനുമോഹന്റെ കാര്‍ കോയമ്പത്തൂരില്‍ നിന്ന് കിട്ടിയതായി സൂചനയുണ്ട്.
സനു മോഹനായി മൂകാംബികയിലും പരിസരങ്ങളിലും തെരച്ചില്‍ നടത്തിയെങ്കിലും കൂടുതല്‍ സൂചനകളൊന്നും ലഭിച്ചിരുന്നില്ല. സംഭവശേഷം സനു മോഹന്‍ മൊബൈല്‍ ഫോണോ എടിഎമ്മോ ഉപയോഗിച്ചിട്ടില്ല എന്ന് പൊലീസ് പറയുന്നു. അതേസമയം, കുട്ടിയുടെ ശരീരത്തില്‍ ആല്‍ക്കഹോളിന്റെ അംശമുണ്ടായിരുന്നു എന്ന സൂചന നല്‍കുന്ന രാസപരിശോധനഫലം കൂടുതല്‍ ദുരൂഹത ഉണ്ടാക്കുകയാണ്. കുട്ടിക്ക് ആല്‍ക്കഹോള്‍ സാന്നിധ്യമുളള ഭക്ഷ്യവസ്തു നല്‍കി മയക്കിയ ശേഷം പുഴയില്‍ തളളിയതാണോയെന്ന സംശയമാണ് ഉയരുന്നത്. ഇക്കാര്യവും പൊലീസ് വിശദമായി തന്നെ പരിശോധിച്ചുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."