പൂരനഗരിയില്‍ 18 പേര്‍ക്ക് കൊവിഡ്; പൂരം പ്രദര്‍ശനം നിര്‍ത്തി
തൃശൂര്‍: തൃശൂര്‍ പൂരപ്രദര്‍ശനനഗരിയിലെ 18 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ നിരീക്ഷണത്തിലാക്കി.
പൂരത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ പൂരം പ്രദര്‍ശനം പൂരം കഴിയുന്നതു വരെ നിര്‍ത്തിവെക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.
ആനക്കാര്‍ക്കും മേളക്കാര്‍ക്കും സംഘാടകര്‍ക്കും ആര്.ടി.പി.സി.ആര് ടെസ്റ്റ് ആരംഭിച്ചിട്ടുണ്ട്. ഇവരുടെ പരിശോധനാഫലം വരുന്ന മുറയ്ക്കായിരിക്കും പാസ് വിതരണം.
അതേസമയം, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനമ്പാടി ദേവസ്വവും മറ്റു ഘടക ക്ഷേത്രങ്ങളും തൃശൂര്‍ പൂരം പ്രതീകാത്മകമായി നടത്താന്‍ തീരുമാനിച്ചപ്പോള്‍ ആഘോഷപരിപാടികളില്‍ നിന്ന് പിന്മാറാതെ നില്‍ക്കുകയാണ് പാറമേക്കാവ് ദേവസ്വം. 15 ആനപ്പുറത്ത് പൂരം ആഘോഷമായി നടത്തുമെന്നാണ് പാറമേക്കാവ് അറിയിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."