കെട്ടിടത്തിനെതിരേ സ്വകാര്യവ്യക്തി നല്‍കിയ പരാതി വസ്തുതാ വിരുദ്ധമെന്ന്
കല്‍പ്പറ്റ: മാനന്തവാടിയിലെ ഇ.സി. കോംപ്ലക്‌സ് കെട്ടിടത്തിനെതിരേ സ്വകാര്യവ്യക്തി മുനിസിപ്പാലിറ്റിക്ക് നല്‍കിയ പരാതി വസ്തുതാവിരുദ്ധമാണെന്ന് കെട്ടിട ഉടമ എരുമത്തെരുവ് സ്വദേശി ഏലച്ചോല മുഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കെട്ടിടത്തിലെ പാര്‍ക്കിങ് ഏരിയ മറ്റു മുറികളുമായി ചേര്‍ത്ത് വാടകക്ക് നല്‍കുന്നത് നിയമ ലംഘനമാണെന്ന് കാണിച്ച് പൊലിസുകാരനായ ഫിറോസ്ഖാനാണ് പരാതി നല്‍കിയത്. എന്നാല്‍ കെട്ടിടത്തില്‍ മുന്‍വശത്തും വശങ്ങളിലുമായി 20-ഓളം കാറുകളും 50-ഓളം ബൈക്കുകളും നിര്‍ത്തിയിടുവാനുള്ള സൗകര്യം നിലവിലുണ്ടെന്ന് മുഹമ്മദ് അവകാശപ്പെട്ടു. കെട്ടിടത്തിന് പുറത്തുതന്നെ പാര്‍ക്കിങിനുള്ള സൗകര്യമുള്ളതിനാല്‍ ഉള്‍വശത്തെ പാര്‍ക്കിങ് ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ട് മുനിസിപ്പാലിറ്റിയില്‍ പ്ലാന്‍ സമര്‍പ്പിച്ചതാണ്.
ആവശ്യമെങ്കില്‍ ഏറ്റവും താഴത്തെ നിലയില്‍ പാര്‍ക്കിങിനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ സന്നദ്ധമാണെന്നും മുഹമ്മദ് പറഞ്ഞു. മാനന്തവാടി ടൗണില്‍ അനധികൃതമായി നിര്‍മിച്ച നിരവധി കെട്ടിടങ്ങളുണ്ടായിട്ടും തന്റെ കെട്ടിടത്തിനെതിരേ മാത്രമാണ് ആരോപണവിധേയന്‍ പരാതി നല്‍കിയത്.
ഇത് സ്വാര്‍ഥ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണെന്നും ഇയാള്‍ ആരോപിച്ചു. കെട്ടിടത്തിന്റെ അതിരിനോടു ചേര്‍ന്നുള്ള സെന്റിന് രണ്ട് ലക്ഷം രൂപ വില വരുന്ന ഫിറോസിന്റെ ഭൂമി 20 ലക്ഷം രൂപയ്ക്ക് തന്നെകൊണ്ട് വാങ്ങിക്കുക എന്നതാണ് അയാളുടെ ലക്ഷ്യം.
കെട്ടിടനിര്‍മാണം തുടങ്ങുന്നതുമുതല്‍ ഇയാള്‍ തന്നെ ബുദ്ധിമുട്ടിച്ചിരുന്നു. ഷെഡിനു തീയിടുക, കിണറ്റില്‍ മാലിന്യം തള്ളുക, അതിര് നശിപ്പിക്കുക തുടങ്ങിയ കൃത്യങ്ങള്‍ ചെയതതിന് ഇയാള്‍ക്കെതിരേ മാനന്തവാടി പൊലിസ് സ്റ്റേഷനില്‍ നിരവധി പരാതികള്‍ നല്‍കിയിരുന്നു. എന്നാല്‍ പൊലിസുകാരനാണെന്ന കാരണത്താല്‍ ഇയാള്‍ക്കെതിരേ യാതൊരു നടപടിയുമുണ്ടായില്ലെന്നും മുഹമ്മദ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."