HOME
DETAILS
MAL
ഓരോ പോസ്റ്റൽ വോട്ടും കൗണ്ടിങ് ഏജന്റുമാരെ കാണിച്ച് ബോധ്യപ്പെടുത്തണം; തെര. കമ്മിഷന് കത്തയച്ച് ചെന്നിത്തല
backup
May 01 2021 | 16:05 PM
തിരുവനന്തപുരം: എണ്ണുന്ന ഓരോ പോസ്റ്റൽ വോട്ടും കൗണ്ടിങ് ഏജന്റുമാരെ കാണിച്ചു ബോധ്യപ്പെടുത്തണം.വോട്ടെണ്ണലിൽ മനപ്പൂർവം കൃത്രിമം കാണിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടു കേന്ദ്ര മുഖ്യതെരെഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്രക്കും, സംസ്ഥാന മുഖ്യ തിരെഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണക്കും, സംസ്ഥാനത്തെ പോസ്റ്റൽ ബാലറ്റുകളുടെ പിന്തുണ ഉള്ള അഡിഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗളിനും അദ്ദേഹം കത്ത് നൽകി.
പോസ്റ്റൽ ബാലറ്റുകളിലെ മാർക്കിംഗ് കൗണ്ടിങ് ഏജന്റുമാരുടെ മുന്നിൽ പ്രദർശിപ്പിക്കണം. ഓരോ ബൂത്തുകളിലെയും മൊത്തം ഫലങ്ങൾ കൗണ്ടിങ് ഏജന്റുമാരെ കാണിച്ചു ബോധ്യപ്പെടുത്തണം. വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും കൗണ്ടിങ് ഏജന്റുമാരെ വിശ്വാസത്തിലെടുത്തു മാത്രമേ മുന്നോട്ട് പോകാവൂ. അന്തിമ ഫല പ്രഖ്യാപനം വരുന്നതിനു മുമ്പ് അവരെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ബോധ്യപ്പെടുത്തിയിരിക്കണം എന്നും കത്തിൽ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."