എല്ലാ ദിവസവും വാഴപ്പഴം കഴിക്കുന്നത് ശീലമാക്കാം;ഗുണങ്ങള്‍ ഇവയൊക്കെ
കേരളത്തില്‍ എളുപ്പത്തിലും വിലക്കുറവിലും ലഭ്യമാകുന്ന ഒരു പഴവര്‍ഗ്ഗമാണ് വാഴപ്പഴം. പല ഇനങ്ങളിലും രുചികളിലും ലഭ്യമായ വാഴപ്പഴം ദിനേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ല ശീലമാണ്.ധാരാളം പോഷകഗുണങ്ങളാല്‍ സമ്പന്നമാണ് വാഴപ്പഴം. വാഴപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍ നിരവധിയാണ്. നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ സി പോലുള്ള ആന്റിഓക്‌സിഡന്റുകള്‍ എന്നിവ വാഴപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഹൃദയത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ഇവയെല്ലാം സഹായകരമാണ്.
വാഴപ്പഴത്തില്‍ ധാരാളമായി ലയിക്കുന്ന നാരുകള്‍ അടങ്ങിയിട്ടുണ്ട്. പഴുക്കാത്ത വാഴപ്പഴത്തില്‍ നമ്മുടെ ശരീരത്തിന് ദഹിക്കാത്ത പ്രതിരോധശേഷിയുള്ള അന്നജവും ഉണ്ട്. ഈ രണ്ട് തരം നാരുകളും ഒരുമിച്ച് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. വാഴപ്പഴത്തില്‍ നിന്നുള്ള വിറ്റാമിന്‍ ബി 6 ശരീരം എളുപ്പത്തില്‍ ആഗിരണം ചെയ്യും. ഇടത്തരം വലിപ്പമുള്ള വാഴപ്പഴത്തിന് ദൈനംദിന വിറ്റാമിന്‍ ബി 6 ആവശ്യത്തിന്റെ നാലിലൊന്ന് നല്‍കാന്‍ കഴിയും.
വാഴപ്പഴത്തില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. നമ്മുടെ ഹൃദയത്തിന് പ്രധാനമാണ് പൊട്ടാസ്യം. കൂടാതെ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും പൊട്ടാസ്യം സഹായിക്കുന്നു. ഒരു ഇടത്തരം വലിപ്പമുള്ള വാഴപ്പഴത്തിന് നമ്മുടെ ദൈനംദിന ആവശ്യത്തിന്റെ 10 ശതമാനം പൊട്ടാസ്യം നല്‍കാന്‍ കഴിയും.
കൂടാതെ ശരീരത്തിന് ആവശ്യമായ ഉറക്കം നല്‍കുന്ന വിറ്റാമിന്‍ ബി 6, മഗ്നീഷ്യം എന്നിവയും വാഴപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്.വയറിലെ അള്‍സറിനെതിരെ സംരക്ഷണം നല്‍കാനും വാഴപ്പഴം സഹായിക്കുന്നു. ഹൈഡ്രോക്ലോറിക് ആസിഡില്‍ നിന്നുള്ള കേടുപാടുകള്‍ തടയാനും ഇതിന് കഴിയും. വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന സെറോടോണിന്‍ മാനസികാവസ്ഥയെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."