HOME
DETAILS

മുഹ്‌സിനയുടെ മൊഞ്ചേറും ഡിജിറ്റല്‍ മാജിക്

  
backup
March 08 2023 | 06:03 AM

kerala-womens-day-story-123111

തിരുവനന്തപുരം : ലിംഗസമത്വത്തിനായി ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ വിളിച്ചോതുന്ന വനിതാദിനത്തില്‍ അതേ ആശയം ജീവിതത്തില്‍ പകര്‍ത്തി താരമായിരിക്കുകയാണ് കണിയാപുരം സ്വദേശിനി മുഹ്‌സിന. പ്രമോട്ടര്‍മാരൊ, സ്‌പോണ്‍സര്‍മാരോ ഇല്ലാതെ തന്നെ വെറുമൊരു മൊബൈല്‍ ഫോണിന്റെ പിന്‍ബലത്തില്‍ ഡിജിറ്റല്‍ സാധ്യതകളെ തന്റെ ജീവിത സ്വപ്‌നങ്ങള്‍ക്ക് നിറംപകരാന്‍ എത്രത്തോളം ഉപയോഗപ്പെടുത്താമെന്ന് തെളിയിക്കുകയാണ് ഈ 22കാരി.

നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്നെ ചെറിയ ക്രാഫ്റ്റ് വര്‍ക്കുകള്‍ ചെയ്യുകയും തന്റെ സഹപാഠികള്‍ക്ക് ചെറിയ തുകകള്‍ക്ക് അത് വില്‍പ്പന നടത്തുകയും ചെയ്ത് തുടങ്ങിയ മുഹ്‌സിനയുടെ വ്യവസായ സാമ്രാജ്യം പി.ജി തലത്തിലേക്കെത്തിയപ്പോള്‍ ഡിജിറ്റല്‍ മേഖലയുടെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതായി. വിവാഹ ചടങ്ങളുകളില്‍ പ്രദര്‍ശിപ്പിക്കാനുള്ള ഡിസൈന്‍ ബോര്‍ഡ്, സേവ് ദി ഡേറ്റ് കാര്‍ഡ്, സേവ് ദി ഡേറ്റ് വീഡിയോ, ചോക്ലേറ്റ് ഹാംപര്‍, വെഡ്ഡിംഗ് ഡ്രസ് ഹാംപര്‍, നട്‌സ് ഹാംപര്‍, ക്ലാസിക് ബോക്‌സ്, മിനി ആല്‍ബം, റിംഗ് ആല്‍ബം, എക്‌സ്‌പ്ലോഷന്‍ ബോക്‌സ്, ഹെക്‌സഗണ്‍ എക്‌സ്‌പ്ലെയിന്‍ ബോക്‌സ്, സര്‍ക്കിള്‍ എക്‌സ്‌പ്ലെയിന്‍ ബോക്‌സ്, പുള്‍ഔട്ട് ഫോട്ടോ ബോക്‌സ്, പോപ് അപ് ക്യൂബ്‌സ് ബോക്‌സ്, വിന്റേജ് ഫ്രെയിം, മാജിക് മിറര്‍ തുടങ്ങിയ നിര്‍മിതികളെല്ലാം മുഹ്‌സിനയുടെ കൈവിരുതില്‍ പുറത്തിറങ്ങുന്നു.

ഫോട്ടോ ആയാലും വീഡിയോ ആയാലും ചിത്രീകരിക്കുന്നതും എഡിറ്റിംഗ്, മിക്‌സിംഗ്, ഡിസൈനിംഗ് തുടങ്ങിയ ജോലികള്‍ നിര്‍വഹിക്കുന്നതും മുഹ്‌സിന തനിയെ തന്നെ. സ്വന്തം മൊബൈല്‍ ഉപയോഗിച്ചാണ് മുഹ്‌സിനയുടെ ഈ കലാപരിപാടികളൊക്കെയും. ക്രാഫ്റ്റ് വര്‍ക്കുകള്‍ക്ക് മെറ്റീരിയലുകള്‍ സംഘടിപ്പിക്കുന്നതും നിര്‍മ്മാണം നടത്തുന്നതും മുഹ്‌സിന തനിയെ തന്നെ. നാലാം ക്ലാസ് മുതല്‍ പി.ജി പഠനം പുരോഗമിക്കുന്ന വര്‍ത്തമാനകാലത്തും വീട്ടുകാര്‍ക്ക് സാമ്പത്തികമായി ഒരു ബാധ്യതയും വരുത്താതെയാണ് മുഹ്‌സിനയുടെ പ്രയാണം.

ഇന്‍സ്റ്റയിലൂടെയും സുഹൃത്ത് വലയത്തിലൂടെയും മുഹ്‌സിനയുടെ ഉത്പ്പന്നങ്ങള്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും എത്തുന്നുണ്ട്. ഒരിക്കല്‍ ഉത്പ്പന്നങ്ങള്‍ വാങ്ങിയവരിലൂടെ കിട്ടുന്ന പരസ്യമാണ് തനിക്ക് കൂടുതല്‍ ലഭിക്കുന്നതെന്ന് മുഹ്‌സിന പറയുന്നു. ഗാന്ധിജിയുടെ പഠനത്തോടൊപ്പം തൊഴിലെടുത്ത് സ്വയം പര്യാപ്തത കൈവരിക്കുകയെന്ന ആശയമാണ് തന്നെ ഈ മേഖലയിലെത്തിച്ചതെന്നാണ് മുഹ്‌സിനയുടെ സാക്ഷ്യം. ഡിജിറ്റല്‍ മേഖലയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയുള്ള തന്റെ ബിസിനസ് ക്രാഫ്ര്റ്റ് വര്‍ക്കിലും, ഡിസൈനിംഗിലും പ്രാഗല്‍ഭ്യമുള്ളവര്‍ക്ക് മുന്നേറാനുള്ള വലിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നാണ് മുഹ്‌സിനയുടെ നിലപാട്. സ്വതന്ത്രമായ ഇച്ഛാശക്തിയുള്ള, നിര്‍ഭയരും ശക്തരുമായ മനുഷ്യരാണ് സ്ത്രീകള്‍. സ്ത്രീകള്‍ക്ക് ഔദാര്യമായി നിങ്ങള്‍ ഒന്നും ചെയ്യേണ്ടതില്ല. അവരുടെ അവകാശങ്ങള്‍ നിങ്ങള്‍ അടിച്ചമര്‍ത്താതിരിക്കുക. ഇതാണ് വനിതാദിനത്തില്‍ മുഹ്‌സിനക്ക് ലോകത്തോട് പറയാനുള്ളത്.

സ്ത്രീകള്‍ക്ക് മാന്യതയും ഉന്നത പദവിയും കല്‍പ്പിക്കുന്നതാണ് കേരളത്തിന്റെ പാരമ്പര്യം. ഇതിനുവിരുദ്ധമായ സംഭവങ്ങളും വിരളമല്ലെന്നും മുഹ്‌സിന പറയുന്നു. തിരുവനന്തപുരം കണിയാപുരം ഹാഷിമിന്റേയും സരിതാ ബീവിയുടേയും രണ്ടാമത്തെ മകളാണ് മുഹ്‌സിന. സഹോദരങ്ങള്‍ : ഷമീന, സെയ്ദ്. കൊല്ലം എസ്.എന്‍ വുമണ്‍സ് കോളജില്‍ ബിഹാവിയറല്‍ ഇക്കണോമിക്‌സ് ആന്റ് ഡാറ്റാ സയന്‍സില്‍ പി.ജി പഠനം നടത്തുന്ന മുഹ്‌സിന ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന ഇം്മ്രാന്‍ ആര്‍ട്ട് ആന്റ് ക്രാഫ്റ്റ് ഗാലറി സ്ഥാപിക്കുകയെന്ന സ്വപ്‌നത്തിലാണ് മുന്നോട്ടുപോകുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  15 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  15 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  15 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  15 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  15 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  15 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  15 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  15 days ago