എൽ.എസ്.എസ് , യു.എസ്.എസ് പരീക്ഷകള്‍ക്ക് തയാറെടുക്കാം
ഈ അധ്യനയ വർഷത്തെ എൽ.എസ്.എസ് , യു.എസ്.എസ് പരീക്ഷകൾ ഏപ്രിൽ 26 നാണ്- രാവിലെ 10.15 മുതൽ 12 വരെ ഒന്നാം പേപ്പറും ഉച്ചയ്ക്ക് 1.15 മുതൽ 3 മണിവരെ രണ്ടാം പേപ്പറും. പരീക്ഷയ്ക്ക് ഫീസ് നൽകേണ്ടതില്ല. പരീക്ഷ എഴുതാൻ അർഹതയുള്ള കുട്ടികളുടെ പേരു വിവരങ്ങൾ ഓൺലൈനായി സ്‌കൂൾ ഹെഡ്മാസ്റ്റർ രജിസ്റ്റർ ചെയ്യും.
നാലാം ക്ലാസിൽ പഠിക്കുന്നവർക്ക് എൽ.എസ്.എസും ഏഴാം ക്ലാസിൽ പഠിക്കുന്നവർക്ക് യു.എസ്.എസും എഴുതാം. ഈ മാസം 22 മുതലാണ് രജിസ്‌ട്രേഷൻ ആരംഭിക്കുന്നത്. സ്‌കൂളിലാണ് രജിസ്‌ട്രേഷൻ നടത്തുന്നത്. 30 ആണ് അവസാന തീയതി. രക്ഷിതാക്കൾ ക്ലാസ് ടീച്ചറുമായി ബന്ധപ്പെട്ട് സമയത്തിനുള്ളിൽ രജിസ്‌ട്രേഷൻ നടത്താൻ ശ്രദ്ധിക്കുക.എൽ.എസ്.എസ്കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ (ഗവൺമെന്റ്/എയ്ഡഡ്/അംഗീകാരമുള്ള അൺ എയ്ഡഡ്) ഈ അധ്യയന വർഷം നാലാം ക്ലാസിൽ പഠിക്കുന്നവരും രണ്ടാംടേം പരീക്ഷയിൽ മലയാളം, ഇംഗ്ലിഷ്, ഗണിതം, പരിസരപഠനം എന്നീ വിഷയങ്ങൾക്ക് എ ഗ്രേഡ് നേടിയിട്ടുള്ളവരുമായ വിദ്യാർഥികൾ എൽ.എസ്.എസ് എഴുതാൻ യോഗ്യരാണ്. ഈ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ മാത്രം 'ബി'ഗ്രേഡ് ആയ കുട്ടികൾ ഉപജില്ലാതല കലാ-കായിക-പ്രവൃത്തി പരിചയ ഗണിത സോഷ്യൽസയൻസ് മേളകളിൽ ഏതെങ്കിലും ഇനത്തിൽ 'എ' ഗ്രേഡോ ഒന്നാം സ്ഥാനമോ നേടിയിട്ടുണ്ടെങ്കിൽ അവർക്കും പരീക്ഷ എഴുതാവുന്നതാണ്. നാലാം ക്ലാസിലെ മുഴുവൻ പാഠഭാഗങ്ങളും പരീക്ഷയ്ക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്.നാലാം ക്ലാസുവരെ കുട്ടി നേടിയിരിക്കേണ്ട പഠനനേട്ടങ്ങൾ ആശയങ്ങൾ, ധാരണകൾ, ശേഷികൾ, മനോഭാവങ്ങൾ പരിഗണിച്ചുകൊണ്ടുള്ള ചോദ്യങ്ങളാണ് എൽ.എസ്.എസ് പരീക്ഷയ്ക്ക് ഉണ്ടായിരിക്കുക.വിശദമായ ഉത്തരം എഴുതേണ്ട ചോദ്യങ്ങളും ഒറ്റ വാക്കിലോ വാക്യത്തിലോ ഉത്തരം എഴുതേണ്ട ചോദ്യങ്ങളും ഉണ്ടായിരിക്കും.
പരീക്ഷയുടെ ഘടനഎൽ.എസ്.എസ് പരീക്ഷയ്ക്ക് രണ്ട് പേപ്പറുകൾ ഉണ്ടായിരിക്കും. ഓരോന്നിന്റേയും ദൈർഘ്യം ഒന്നര മണിക്കൂറാണ്.പേപ്പർ (1) പാർട്ട് (എ) : ഒന്നാം ഭാഷ (മലയാളം/കന്നഡ/തമിഴ്) - 20 സ്‌കോർപാർട്ട് (ബി) : ഇംഗ്ലിഷ് - 10 സ്‌കോർ
പാർട്ട് (സി) : പൊതുവിജ്ഞാനം - 10 സ്‌കോർ
ആകെ സ്‌കോർ : 40പേപ്പർ (2) പാർട്ട് (എ) : പരിസരപഠനം - 20 സ്‌കോർ
പാർട്ട് (ബി) : ഗണിതം - 20 സ്‌കോർ------------------ആകെ സ്‌കോർ : 40ഓരോ ഗ്രാമപഞ്ചായത്തിലും ഒരു പരീക്ഷാകേന്ദ്രം ഉണ്ടായിരിക്കും. എന്നാൽ ഒരു കേന്ദ്രത്തിൽ 120 ൽ കൂടുതൽ കുട്ടികൾ പരീക്ഷ എഴുതാനുെണ്ടങ്കിൽ ആ ഗ്രാമപ്പഞ്ചായത്തിൽ മറ്റൊരു കേന്ദ്രം കൂടി അനുവദിക്കും.യു.എസ്.എസ്
കേരളത്തിലെ ഗവൺമെന്റ്/ എയ്ഡഡ്/അംഗീകാരമുള്ള അൺ-എയ്ഡഡ് വിദ്യാലയങ്ങളിൽ ഏഴാം ക്ലാസിൽ പഠിക്കുന്നവർക്ക് യു.എസ്.എസ് പരീക്ഷ എഴുതാം. ഏഴാം ക്ലാസിലെ രണ്ടാം ടേം പരീക്ഷയിൽ ലഭിച്ച ഗ്രേഡുകളുടെ അടിസ്ഥാനമാക്കിയാണ് കുട്ടികളെ തെരഞ്ഞെടുക്കുന്നത്. ഇതിനായി 2 മാനദണ്ഡങ്ങളാണ് നിർദേശിക്കുന്നത്.
1. എല്ലാ വിഷയങ്ങളിലും 'എ' ഗ്രേഡ് (ഭാഷാ വിഷയങ്ങൾ & ശാസ്ത്ര വിഷയങ്ങൾ)2. ഭാഷാ വിഷയങ്ങളിൽ 2 പേപ്പറുകൾക്ക് 'എ' ഗ്രേഡും ഒന്നിന് 'ബി' ഗ്രേഡും. ശാസ്ത്ര
വിഷയങ്ങളിൽ (ഗണിതം, അടിസ്ഥാന ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം) രിന് 'എ' ഗ്രേഡും ഒന്നിന് 'ബി' ഗ്രേഡും.
അധ്യയനവർഷത്തെ ഏഴാം ക്ലാസിലെ മുഴുവൻ പാഠഭാഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഏഴാം ക്ലാസുവരെ കുട്ടി നേടിയിരിക്കേണ്ട പഠന നേട്ടങ്ങൾ (ആശയങ്ങൾ, ധാരണകൾ, ശേഷികൾ, മനോഭാവതലം) പരിഗണിച്ചുകൊണ്ടാണ് യു.എസ്.എസ് പരീക്ഷയ്ക്കുള്ള ചോദ്യങ്ങൾ തയാറാക്കുന്നത്. പരീക്ഷയുടെ വസ്തുനിഷ്ഠതയും (objectivtiy) വിശ്വാസ്യതയും (reliabiltiy) നിലനിർത്തു ന്നതിനായി ബഹുവികൽപ ചോദ്യങ്ങൾ (Multiple choice test items) ആയിരിക്കും പരീക്ഷയിൽ ഉൾപ്പെടുത്തുന്നത്.
പരീക്ഷയുടെ ഘടനയു.എസ്.എസ്. പരീക്ഷയ്ക്ക് രണ്ട് പേപ്പറുകൾ ഉണ്ടായിരിക്കുംപേപ്പർ (1 ) ഒന്നാം ഭാഷ & ഗണിതം (ഇതിലും 3 പാർട്ടുകൾ ഉണ്ട്)പാർട്ട് (എ) : ഒന്നാം ഭാഷ (ഭാഗം 1) A.T മലയാളം/കന്നട/തമിഴ്/ അറബി/ ഉറുദു/
സംസ്‌കൃതംപാർട്ട് (ബി) : ഒന്നാം ഭാഷ (ഭാഗം 2)
B.T മലയാളം/കന്നട/തമിഴ്പാർട്ട് (സി) : ഗണിതം
പേപ്പർ (2) ഇംഗ്ലിഷ്, ശാസ്ത്രം & സാമൂഹ്യശാസ്ത്രം (ഇതിലും 3 പാർട്ടുകൾ ഉണ്ട്)
പാർട്ട് (എ) : ഇംഗ്ലിഷ്പാർട്ട് (ബി) : അടിസ്ഥാന ശാസ്ത്രം
പാർട്ട് (സി) : സാമൂഹ്യശാസ്ത്രം
ഒരു ചോദ്യത്തിന് ഒരു സ്‌കോർ വീതം ആണ് ആകെ ഉത്തരം എഴുതേണ്ടത്. 90 ചോദ്യങ്ങൾക്കാണ് അതുകൊണ്ട് പരമാവധി സ്‌കോർ 90 ആയിരിക്കും.
ഗണിതത്തിന്റെ ചോദ്യങ്ങളിൽ യുക്തിചിന്ത (reasoning), മാനസികശേഷി (mental abiltiy) എന്നിവ പരിശോധിക്കുന്നതിനുള്ള ചോദ്യങ്ങളും ഉണ്ടായിരിക്കും.
സ്‌കോളർഷിപ്പ്
എൽ.എസ്.എസിൽ രണ്ടുപേപ്പറിനും കൂടി 60 ശതമാനമോ അതിന് മുകളിലോ സ്‌കോർ ലഭിക്കുന്നവർ സ്‌കോളർഷിപ്പിന് അർഹത നേടുന്നതാണ്. ആയിരം രൂപ വീതം മൂന്ന് വർഷം സ്‌കോളർഷിപ്പ് ലഭിക്കും.
യു.എസ്.എസിൽ രണ്ടു പേപ്പറുകൾക്കും കൂടി ആകെയുള്ള 90 സ്‌കോറിൽ 63 സ്‌കോറോ (70%) അതിൽ കൂടുതലോ കിട്ടിയാൽ സ്‌കോളർഷിപ്പിന് അർഹതയുണ്ടായിരിക്കും. വർഷം 1500 രൂപ സ്‌കോളർഷിപ്പ് ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."