HOME
DETAILS

ഉച്ചഭാഷിണി വിവാദം; മഹാരാഷ്ട്രയില്‍ സുരക്ഷ ശക്തമാക്കി; പൊലിസുകാരുടെ അവധി റദ്ദാക്കി

  
backup
May 03, 2022 | 5:22 PM

fter-mns-chief-raj-thackerays-loudspeaker-deadline-maharashtra-police-says-will-act-against-anyone-trying-to-disturb-peace

ന്യൂഡല്‍ഹി: മുസ് ലിം പള്ളികളിലെ ഉച്ചഭാഷിണികള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈയില്‍ പ്രതിഷേധം നടക്കുന്നതിനിടെ തയ്യാറായിരിക്കാന്‍ മഹാരാഷ്ട്ര പൊലിസിന് നിര്‍ദ്ദേശം. സംസ്ഥാനത്തെ ക്രമസമാധാനം സംരക്ഷിക്കാന്‍ എല്ലാ നടപടികളും ഉണ്ടാകുമെന്ന് മഹാരാഷ്ട്ര ഡി.ജി.പി രാജ്‌നിഷ് സേഠ് പറഞ്ഞു.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ പോലീസ് ഉദ്യോഗസ്ഥരോട് അവധി റദ്ദാക്കി തിരികെ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിവിധ പ്രദേശങ്ങളില്‍ അധിക സുരക്ഷ ഒരുക്കിയിട്ടുണ്ട്.

രാജ് താക്കറെയ്ക്കെതിരെ ഔറംഗബാദ് പോലീസ് കമ്മീഷണര്‍ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര പോലീസ് മേധാവി രജനീഷ് സേത്ത് പറഞ്ഞു. 'പ്രസംഗം ഔറംഗബാദ് കമ്മീഷണര്‍ പരിശോധിക്കുകയാണ്. ആവശ്യമായ നിയമനടപടികള്‍ ഇന്ന് തന്നെ അദ്ദേഹം സ്വീകരിക്കും,' അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഏത് തരത്തിലുള്ള ക്രമസമാധാന നില കൈകാര്യം ചെയ്യാനും മഹാരാഷ്ട്ര പോലീസിന് കഴിവുണ്ട്. സംസ്ഥാനത്ത് എസ്ആര്‍പിഎഫിനെയും ഹോം ഗാര്‍ഡുകളെയും വിന്യസിച്ചിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു. സമാധാനം നിലനിര്‍ത്താന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈദ് മെയ് 3നാണ്. ആഘോഷങ്ങളുടെ ശോഭ കെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ മെയ് നാലിന് ശേഷം ഉച്ചഭാഷിണി നീക്കിയില്ലെങ്കില്‍ ഞങ്ങള്‍ ഇരട്ടി ശക്തിയോടെ ഹനുമാന്‍ ചാലിസ വായിക്കുമെന്നും അദ്ദേഹം പ്രസംഗത്തില്‍ വ്യക്തമാക്കി.

അതിന് പുറമെ, തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ചില്ലെങ്കില്‍ മഹാരാഷ്ട്രയില്‍ സംഭവിക്കുന്നതിനൊന്നും തങ്ങള്‍ ഉത്തരവാദികളായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് മതപരമായ വിഷയമല്ലെന്നും, സാമൂഹിക വിഷയമാണെന്ന് ഞാന്‍ ആവര്‍ത്തിക്കുന്നു. എന്നാല്‍, നിങ്ങള്‍ ഇത് മതപരമായ വിഷയമാക്കിയാല്‍ ഞങ്ങള്‍ സമാനമായ രീതിയില്‍ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  6 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  6 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  6 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  6 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  6 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  6 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  6 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  6 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  6 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  6 days ago