‘ഹിന്ദുത്വം നിർമിച്ചിരിക്കുന്നത് നുണകളിലാണ്' - ട്വീറ്റ് ചെയ്ത നടൻ ചേതൻ കുമാർ അറസ്റ്റിൽ
ബെംഗളൂരു: ഹിന്ദുത്വത്തെപ്പറ്റി ട്വീറ്റ് ചെയ്ത കന്നഡ നടനും ആക്ടിവിസ്റ്റുമായ ചേതൻ അഹിംസ എന്നറിയപ്പെടുന്ന ചേതൻ കുമാർ അറസ്റ്റിൽ. ‘ഹിന്ദുത്വം നിർമിച്ചിരിക്കുന്നത് നുണകളിലാണ്’ എന്ന വിവാദ ട്വീറ്റിന്റെ പേരിലാണ് നടനെ അറസ്റ്റ് ചെയ്തത്. ദലിത് ആക്ടിവിസ്റ്റുകൂടിയായ നടനെതിരെ മതവിശ്വാസത്തെ അപമാനിച്ചു എന്നതടക്കമുള്ള വകുപ്പുകളാണു ചുമത്തിയിട്ടുള്ളത്.
ശേഷാദ്രിപുരം പൊലീസാണ് ചേതനെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത ചേതനെ ജില്ലാ കോടതിയിൽ ഹാജരാക്കി. സമൂഹത്തിൽ ശത്രുത വളർത്തുന്ന പ്രസ്താവനയാണു ചേതന്റേതെന്നാണ് പൊലിസ് ഭാഷ്യം.
ചേതന്റെ ട്വീറ്റ് ഇപ്രകാരമാണ്.
‘‘ഹിന്ദുത്വം നുണകളിലാണു നിർമിച്ചിട്ടുള്ളത്.
സവർക്കർ: ഇന്ത്യാ ‘രാജ്യം’ ആരംഭിക്കുന്നത് രാവണനെ തോൽപ്പിച്ച് രാമൻ അയോധ്യയിലേക്കു തിരിച്ചെത്തിയപ്പോഴാണ് – ഒരു നുണ.
1992: രാമന്റെ ജന്മസ്ഥലമാണു ബാബറി മസ്‌ജിദ് – ഒരു നുണ.
2023: ഉറിഗൗഡ–നഞ്ചെഗൗഡ എന്നിവരാണ് ടിപ്പുവിന്റെ ‘കൊലയാളികൾ’ – ഒരു നുണ.
ഹിന്ദുത്വത്തെ സത്യം കൊണ്ടു മാത്രമേ തോൽപ്പിക്കാനാകൂ. സത്യം എന്നതു തുല്യതയാണ്.’’
‘
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."