HOME
DETAILS
MAL
പ്രായപൂർത്തിയാവാത്ത കുട്ടിയെ ആക്രമിച്ചതിന് മാതാവിനും മകനും പിഴ
March 20 2024 | 16:03 PM
അബുദബി: പ്രായപൂർത്തിയാവാത്ത കുട്ടിയെ ആക്രമിച്ചതിന് മാതാവിനും പ്രായപൂർത്തിയാവാത്ത മകനും 20,000 ദിർഹം പിഴ ചുമത്തി അബുദബി കോടതി. മകന്റെ കൂട്ടുകാരനെയാണ് മാതാവും മകനും ചേർന്ന് ആക്രമിച്ചത്. ഇരുവരുടെയും നിരന്തര ആക്രമണത്തിൽ കുട്ടിക്ക് ശരീരത്തിൽ മുറിവേറ്റിരുന്നു.
ആക്രമിക്കപ്പെട്ട കുട്ടിയുടെ പിതാവ് കേസ് കൊടുക്കുകയും ഒരുലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെടുകയുമായിരുന്നു. ഇരുവരും കുറ്റം ചെയ്യുവെന്ന് കണ്ടെത്തിയ കോടതി പിഴ കെട്ടാൻ ആവശ്യപ്പെടുകയായിരുന്നു. പതിനായിരം ദിർഹം ഇരക്ക് നഷ്ടപരിഹാരമായും 5,000 ദിർഹം വീതം ഇരുവരും പിഴയായുമാണ് അടക്കേണ്ടത്. ഇതിനു പുറമെ കോടതിച്ചെലവും ഇരുവരും നൽകണമെന്ന് വിധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."