HOME
DETAILS

കേരളം ഇന്നും ചുട്ടുപൊള്ളും, പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്; വേനല്‍മഴയ്ക്കും സാധ്യത 

  
Web Desk
March 21 2024 | 01:03 AM

high-temperature-warning-in-10-districts-rain-alert

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂടിന് ശമനമില്ല. പത്ത് ജില്ലകളില്‍ ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട്, കൊല്ലം, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, തൃശൂര്‍, ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്.

പത്ത് ജില്ലകളില്‍ വേനല്‍ മഴയ്ക്കും സാധ്യതയുണ്ട്. നേരിയ മഴ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ മേല്‍പ്പറഞ്ഞ ജില്ലകള്‍ കൂടാതെ ആലപ്പുഴ, കോട്ടയം അടക്കം 12 ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയം, കോഴിക്കോട്, തൃശൂര്‍ എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍ക്കോട് എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2  4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഇന്ന് ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരില്‍ പന്നിക്കെണിയില്‍ കുടുങ്ങി പുലി; മയക്കുവെടി വെയ്ക്കും

Kerala
  •  13 days ago
No Image

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്ക് പുതിയ വൈസ് ക്യാപ്റ്റൻ; വമ്പൻ മാറ്റങ്ങൾ അണിയറയിൽ ഒരുങ്ങുന്നു

Cricket
  •  13 days ago
No Image

അന്‍വറിന്റെ അറസ്റ്റിനെതിരെ യു.ഡി.എഫ് നേതാക്കള്‍; പ്രതികാര നടപടിയെന്ന് വി.ഡി സതീശന്‍, ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാവില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  13 days ago
No Image

രാജ്യത്ത് എച്ച്.എം.പി.വി വൈറസ് ബാധ; കേസ് സ്ഥിരീകരിച്ചത് ബംഗളൂരുവില്‍, എട്ട് മാസം പ്രായമുള്ള കുഞ്ഞിന്

National
  •  13 days ago
No Image

നവീന്‍ ബാബുവിന്റെ മരണം: സി.ബി.ഐ അന്വേഷണമില്ല;  ഭാര്യയുടെ ഹരജി തള്ളി ഹൈക്കോടതി

Kerala
  •  13 days ago
No Image

ധോണിയുടെ കീഴിൽ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച ഓൾ റൗണ്ടർ ഏകദിനത്തിൽ നിന്നും വിരമിച്ചു

Cricket
  •  13 days ago
No Image

'കുംഭമേളയ്ക്ക് ബോംബ് വച്ച് 1,000 ഹിന്ദുക്കളെ കൊല്ലും' എന്ന് നാസിര്‍ പത്താന്റെ പേരില്‍ ഭീഷണി; അറസ്റ്റിലായത് ആയുഷ് കുമാര്‍ ജെയ്‌സ്വാള്‍

Trending
  •  13 days ago
No Image

വി.സി നിയമന മാനദണ്ഡങ്ങൾ മാറും :  സെർച്ച് കമ്മിറ്റി കേന്ദ്രസർക്കാർ നിയന്ത്രണത്തിൽ; പ്രഖ്യാപനം ഇന്ന്

Kerala
  •  13 days ago
No Image

ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ തോൽക്കാനുള്ള പ്രധാന കാരണം അതാണ്: ചൂണ്ടിക്കാട്ടി ഗാംഗുലി

Cricket
  •  13 days ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ അശ്ലീല കമന്റ്: നടി ഹണി റോസിന്റെ പരാതിയില്‍ 27 പേര്‍ക്കെതിരെ കേസ്, ഒരാള്‍ അറസ്റ്റില്‍ 

Kerala
  •  13 days ago