HOME
DETAILS

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്ക് പുതിയ വൈസ് ക്യാപ്റ്റൻ; വമ്പൻ മാറ്റങ്ങൾ അണിയറയിൽ ഒരുങ്ങുന്നു

  
Sudev
January 06 2025 | 06:01 AM

report says jasprit bumrah will trhe vice captain of India icc champions trophy

നിലവിൽ ഏകദിനത്തിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി പ്രവർത്തിക്കുന്നത് ശുഭ്മൻ ഗില്ലാണ്. 2024 ട്വന്റി ട്വന്റി ലോകകപ്പ് വിജയത്തിന് ശേഷമായിരുന്നു ഗില്ലിനെ ഇന്ത്യയുടെ പുതിയ വൈസ് ക്യാപ്റ്റനായി നിയമിച്ചത്. 2024 ലോകകപ്പിലും 2023 ഏകദിന ലോകകപ്പിലും ഹർദിക് പാണ്ഡ്യ ആയിരുന്നു ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ ആയിരുന്നത്. എന്നാൽ ട്വന്റി ട്വന്റി ലോകകപ്പിന് ശേഷം ഹർദിക്കിനെ മറികടന്നുകൊണ്ട് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ഗില്ലിനെ പുതിയ വൈസ് ക്യാപ്റ്റൻ ആക്കുകയായിരുന്നു. 

എന്നാൽ വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ പുതിയ വൈസ് ക്യാപ്റ്റനായി മറ്റൊരു താരം വരുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയെ ആയിരിക്കും ഇന്ത്യ പുതിയ വൈസ് ക്യാപ്റ്റനായി നിയമിക്കുകയെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഇതിനു മുമ്പ് തന്നെ ഏകദിനത്തിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി ബുംറ പ്രവർത്തിച്ചിട്ടുണ്ട്. 2022ൽ സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ ആയിരുന്നു ബുംറ വൈസ് ക്യാപ്റ്റൻ ആയത്. 2023ൽ അയർലൻഡിനെതിരായ ട്വന്റി ട്വന്റിൽ ബുംറ ഇന്ത്യയുടെ ക്യാപ്റ്റൻ ആയിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലും ബുംറ ഇന്ത്യയെ നയിച്ചിട്ടുണ്ട്. ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ രണ്ട് ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ചിരുന്നത് ബുംറ ആയിരുന്നു. 

ഫെബ്രുവരി 19 മുതൽ മാർച്ച് ഒമ്പത് വരെയാണ് ചാമ്പ്യൻസ് ട്രോഫി നടക്കുന്നത്.ചാമ്പ്യൻസ് ട്രോഫിയിൽ ഗ്രൂപ്പ് എയിൽ ആണ് ഇന്ത്യ ഉള്ളത്. ബംഗ്ലാദേശ്, പാകിസ്താൻ, ന്യൂസിലാൻഡ് എന്നീ ടീമുകളാണ് ഇന്ത്യക്കൊപ്പം ഉള്ളത്. ഗ്രൂപ്പ് ബിയിൽ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളുമാണ് ഉള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരുവുനായകള്‍ക്ക് ചിക്കനും ചോറും നല്‍കാന്‍ ബംഗളൂരു കോര്‍പറേഷന്‍; പ്രശംസിച്ചും വിമര്‍ശിച്ചും സോഷ്യൽ മീഡിയ

National
  •  a day ago
No Image

കീം: സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി കേരള സിലബസുകാർ

Kerala
  •  a day ago
No Image

അന്തിമ വിജ്ഞാപനമായി; സംസ്ഥാനത്ത് 187 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍ വര്‍ധിച്ചു

Kerala
  •  a day ago
No Image

ചേറ്റൂരിനായി പിടിവലി; ജന്മദിനം ആഘോഷിച്ച് കോണ്‍ഗ്രസും ബി.ജെ.പിയും

Kerala
  •  a day ago
No Image

ഹേമചന്ദ്രന്റെ കൊലപാതകം; മുഖ്യപ്രതി നൗഷാദിനെ ബത്തേരിയിലെത്തിച്ച് തെളിവെടുത്തു

Kerala
  •  a day ago
No Image

നിമിഷപ്രിയയുടെ മോചനം; പ്രതീക്ഷയെന്ന് ഭർത്താവ്

Kerala
  •  a day ago
No Image

സർക്കിൾ ഇൻസ്പെക്ടറുടെ ആത്മഹത്യ: മേലുദ്യോഗസ്ഥരുടെ സമ്മർദമെന്ന് ആരോപണം

Kerala
  •  a day ago
No Image

സെപ്റ്റംബറില്‍ 75 തികയുന്നതോടെ മോദി വഴിമാറുമോ? സമപ്രായക്കാരന്‍ മോഹന്‍ ഭാഗവത് വിരമിച്ച് സമ്മര്‍ദ്ദത്തിലാക്കുമെന്നും റിപ്പോര്‍ട്ട്; ബിജെപിയിലെ കീഴ്‌വഴക്കം ഇങ്ങനെ

latest
  •  a day ago
No Image

കാനം രാജേന്ദ്രൻ്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: ഭാര്യയ്ക്കും മകനും പരുക്ക്

Kerala
  •  2 days ago
No Image

കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന് വിവാഹത്തിനായി 15 ദിവസത്തെ പരോൾ അനുവദിച്ച് കേരള ഹൈക്കോടതി

Kerala
  •  2 days ago