താജ്മഹല്‍ സമുച്ചയത്തിലെ പള്ളിയില്‍ നിസ്‌കരിച്ച നാലു സഞ്ചാരികളെ പൊലിസ് അറസ്റ്റ് ചെയ്തു
ആഗ്ര: താജ്മഹല്‍ സമുച്ചയത്തിലെ മസ്ജിദില്‍ നിസ്‌കരിച്ച നാല് വിനോദ സഞ്ചാരികളെ പൊലിസ് അറസ്റ്റ് ചെയ്തു. നാല് യുവാക്കളില്‍ മൂന്ന് പേര്‍ തെലങ്കാനയില്‍ നിന്നും, ഒരാള്‍ ഉത്തര്‍പ്രദേശിലെ അസംഗഢില്‍ നിന്നുള്ളതുമാണ്.
താജ് സമുച്ചയത്തില്‍ നിര്‍മ്മിച്ച പള്ളിയില്‍ വെള്ളിയാഴ്ചകളില്‍ മാത്രമേ പ്രാര്‍ത്ഥന അനുവദിക്കൂ. ഇതറിയാതെയാണ് യുവാക്കള്‍ ഇവിടെ നമസ്‌കരിച്ചത്. ബുധനാഴ്ചയാണ് ഹൈദരാബാദില്‍ നിന്ന് നാല് യുവാക്കള്‍ താജ്മഹല്‍ കാണാന്‍ ആഗ്രയില്‍ എത്തിയത്. താജ്മഹല്‍ സന്ദര്‍ശിച്ച ശേഷം, നാലുപേരും പരിസരത്തെ പള്ളിയില്‍ നമസ്‌കാരം ആരംഭിച്ചു. താജിന്റെ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇവരെ പിടികൂടി താജ്ഗഞ്ച് പൊലിസിലേല്‍പ്പിച്ചു.
ആറ് പേര്‍ പള്ളിയില്‍ നമസ്‌കരിക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെങ്കിലും രണ്ട് പേര്‍ രക്ഷപ്പെട്ടു. ഐപിസി 153 വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവരെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."