'രണ്ടാം തരംഗത്തിന് കാരണക്കാരന്‍ മോദി, കൊവിഡ് എന്താണെന്നു പോലും അദ്ദേഹത്തിന് ഇതുവരെ പിടികിട്ടിയിട്ടില്ല': ആഞ്ഞടിച്ച് രാഹുല്‍
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും. രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തിന് കാരണക്കാരന്‍ പ്രധാനമന്ത്രിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മോദിക്ക് കൊവിഡ് എന്തെന്ന് ഇതുവരെ പിടികിട്ടിയിട്ടില്ലെന്നതാണ് വസ്തുതയെന്നും അദ്ദേഹം പരിഹസിച്ചു. വെര്‍ച്വല്‍ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ആദ്യ തരംഗം ആര്‍ക്കും മനസ്സിലായില്ല. എന്നാല്‍ രണ്ടാം തരംഗം പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തമാണ്. ജനശ്രദ്ധയാകര്‍ഷിക്കാനുള്ള മോദിയുടെ ചേഷ്ടകളും മരണത്തെ കുറിച്ച് കള്ളങ്ങളും- രാഹുല്‍ പറഞ്ഞു.
സര്‍ക്കാറിന്റെ പ്രവര്‍ത്തന രീതികള്‍ മാറ്റേണ്ടതുണ്ട്. കൊവിഡ് മരണത്തിലും മറ്റുമുള്ള കള്ളവും കള്ളപ്രചാരണങ്ങളും അവസാനിപ്പിക്കേണ്ടതുണ്ട്. ഇത് രാഷ്ട്രീയമല്ല. രാജ്യത്തെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കേണ്ടതിനെ കുറിച്ചുള്ളതാണ്- അദ്ദേഹം തുറന്നടിച്ചു.
ഞാനും മറ്റുള്ളവരും മോദി സര്‍ക്കാറിന് കൊവിഡിനെ കുറിച്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അന്ന് അവര്‍ ഞങ്ങളെ പരിഹസിച്ചു. മോദിക്കും പരിവാരങ്ങള്‍ക്കും കൊവിഡ് എന്താണെന്ന് പിടികിട്ടിയിട്ടില്ലെന്നതാണ് വാസ്തവം. ഇത് വെറുമൊരു രോഗമല്ല. ക്രമാനുഗതമായി പടരുന്ന രോഗമാണെന്ന് അവര്‍ക്ക് മനസ്സിലായിട്ടില്ല. എത്ര കൂടുതല്‍ സമയം കിട്ടുന്നോ അത്ര അത് അപകടകാരിയാകും . ഇത് അവര്‍ക്ക് മനസ്സിലായിട്ടില്ല. അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."