HOME
DETAILS
MAL
വിദ്വേഷ പ്രസംഗം: പി.സി ജോര്‍ജിന് ഉപാധികളോടെ ജാമ്യം
backup
May 27 2022 | 09:05 AM
കൊച്ചി: വിദ്വേഷ പ്രസംഗകേസുകളില് പി.സി ജോര്‍ജിന് കര്‍ശന ഉപാധികളോടെ ജാമ്യം. പ്രായവും ആരോഗ്യ സ്ഥിതിയും പരിഗണിച്ചാണ് ജാമ്യം. വിദ്വേഷ പ്രസംഗം ആവര്‍ത്തിക്കരുതെന്നും ഉപാധികള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി നിര്‍ദേശിച്ചു.
വെണ്ണല കേസില്‍ കോടതി അറസ്റ്റ് തടഞ്ഞതിന് ശേഷം ഒരു പരാമര്‍ശവും താന്‍ നടത്തിയിട്ടില്ലെന്നും ജാമ്യത്തിന് ഏത് ഉപാധികളും അംഗീകരിക്കാമെന്നും പി.സി ജോര്‍ജ് കോടതിയില്‍ പറഞ്ഞു. ജോര്‍ജിന് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു. പി.സി ജോര്‍ജിനെ എങ്ങനെ നിയന്ത്രിക്കുമെന്നുള്ളതാണ് പ്രശ്നമെന്നും മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന പ്രസംഗങ്ങള്‍ ജോര്‍ജ് നടത്തില്ല എന്ന് ഉറപ്പാക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."