ചവിട്ടിക്കൂട്ടല്ലേ….വീട്ടിലേക്ക് ഫ്ളോര്‍മാറ്റ് തിരഞ്ഞെടുക്കും മുന്‍പേ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
വീടുകളിലേക്ക് ഫ്ളോര്‍മാറ്റ് വാങ്ങുമ്പോള്‍ അത് ഭംഗിക്ക് വേണ്ടി തിരഞ്ഞെടുക്കുന്നതാവരുത്. ഗുണനിലവാരവും അതിന്റെ ഉപയോഗത്തിനും അനുസരിച്ചാവണം മാറ്റുകള്‍ വാങ്ങേണ്ടത്. മുറിയുടെ സ്ഥാനത്തിനനുസരിച്ച് അവ ഉപയോഗപ്രദമാണോ എന്ന് ചിന്തിച്ചാവണം മാറ്റുകള്‍ തിരഞ്ഞെടുക്കേണ്ടത്. വിലക്കുറവ് നോക്കി വാങ്ങുന്നവ അധികകാലം ഈടു നില്‍ക്കില്ല എന്നതുകൊണ്ടുതന്നെ വില അല്പം കൂടുതലാണെങ്കിലും ഗുണനിലവാരമുള്ളത് വാങ്ങാന്‍ ശ്രമിക്കുക.
ഫ്ളോര്‍മാറ്റ് തിരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം. പൊടി തട്ടിക്കളയാന്‍ കഴിയുന്ന മൃദുവായ നാരുകളുള്ള ചവിട്ടിയാണ് പ്രധാന വാതിലിനു മുന്നില്‍ വേണ്ടത്. റബര്‍, കയര്‍,ചണം എന്നീ നിര്‍മാണ സാമഗ്രികള്‍ കൊണ്ടുള്ള ചവിട്ടി ഈ ഉപയോഗിക്കാം. ബാത്ത്റൂമിനോട് ചേര്‍ന്ന വാതിലുകള്‍ക്ക് മുന്പിലിടേണ്ടത് കോട്ടണ്‍ ചവിട്ടികളാണ്.
കാലാവസ്ഥയനുസരിച്ച് ചവിട്ടി മാറ്റുന്നതു നല്ലതാണ്. മഴക്കാലത്ത് ചെളി നിയന്ത്രിക്കുന്ന ചവിട്ടികളാണ് കൂടുതല്‍ സ്ഥലങ്ങളില്‍ വേണ്ടത്. മറ്റ് സീസണുകളില്‍ പൊടി നിയന്ത്രിക്കുന്ന ചവിട്ടിയാകും അനുയോജ്യം. നിലത്ത് വെള്ളമുണ്ടാകാന്‍ ഇടയുള്ള സിങ്കിനും ഫ്രിജിനും താഴെ തുണികൊണ്ടുള്ള ചവിട്ടി ഇടുന്നതു നല്ലത്.
റബര്‍ ബാക്കിങ് ഉള്ള ചവിട്ടി വാങ്ങുമ്പോള്‍ സൂക്ഷിക്കുക. ഇവ പൊടി താഴെ സംഭരിക്കുന്നവയായതിനാല് ഇത് ഇടയ്ക്കിടെ പുറത്തു കൊണ്ടുപോയി തട്ടിക്കളഞ്ഞ് വൃത്തിയാക്കിവെയ്ക്കണം.
വീടിനു പുറത്തേക്കുള്ള ഓരോ വാതിലിനു മുന്നിലും ചവിട്ടി വേണം. രണ്ട് കാലുകള്‍ ഒരുമിച്ചു വയ്ക്കാനുള്ള നീളമെങ്കിലും വേണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."