HOME
DETAILS

സ്‌കൂൾ കാലത്തിന്റെ മനോഹാരിതയിലേക്ക് വീണ്ടും

  
backup
May 27 2022 | 20:05 PM

452315460-45321-2022-28


കൊവിഡ് ഭീതി ഏറെക്കുറെ വിട്ടകന്ന അന്തരീക്ഷത്തിലാണ് പുതിയ അധ്യയനവർഷം ആരംഭിക്കുന്നത്. കൊവിഡ് പൂർണമായും വിട്ടുപോയിട്ടില്ലെങ്കിലും രണ്ടു വർഷം മുമ്പുണ്ടായിരുന്ന വർണപ്പകിട്ടും സജീവതയും തിരിച്ചുപിടിക്കാൻ കഴിയുന്ന ആഹ്ലാദത്തിലായിരിക്കും കുട്ടികൾ. ഓരോ വർഷവും ഉണ്ടാകുന്ന പ്രവേശനോത്സവത്തിന്റെ മാധുര്യം കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ഭാഗികമായി മാത്രമേ കുട്ടികൾക്ക് ആസ്വദിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. അപൂർണവും വിരസവുമായ ഓൺലൈൻ പഠനങ്ങളിലെ മടുപ്പ് പല കുട്ടികളെയും പഠനത്തിൽ പിറകോട്ട് വലിച്ചു. മാനസിക പിരിമുറുക്കത്താൽ വലഞ്ഞ പല വിദ്യാർഥികൾക്കും കൗൺസലിങ് വേണ്ടിവന്നു. അത്തരം ഭയാശങ്കകൾ ഒഴിഞ്ഞുപോയ, തീർത്തും പ്രസന്നമായ ചുറ്റുപാടിലാണ് പുതിയ അധ്യയനവർഷം ജൂൺ ഒന്നിന് ആരംഭിക്കുന്നത്.


രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം സ്‌കൂളുകൾ തുറക്കുമ്പോൾ അതീവ പ്രാധാന്യമർഹിക്കുന്ന വിഷയങ്ങളാണ് പി.ടി.എകൾക്ക് മുമ്പിൽ വരുന്നത്. സ്‌കൂൾ കെട്ടിടങ്ങളുടെ സുരക്ഷയാണ് ഇതിൽ പ്രധാനം. കഴിഞ്ഞ രണ്ടു വർഷങ്ങളിലും കാര്യമായ അധ്യയനം സ്‌കൂളുകളിൽ നടന്നിരുന്നില്ല. അതിനാൽ ആ വർഷങ്ങളിൽ സർക്കാർ സ്‌കൂളുകളിലും സ്വകാര്യ സ്‌കൂളുകളിലും വിപുലമായ അറ്റകുറ്റപ്പണികൾ നടന്നിട്ടുണ്ടാവില്ല. പുതിയ അധ്യയന വർഷത്തോടൊപ്പം തന്നെയാണ് കാലവർഷവും ആരംഭിക്കുന്നത്. കാറ്റിലും കനത്ത മഴയിലും പല സ്‌കൂൾ കെട്ടിടങ്ങൾക്കും തകരാറുകൾ സംഭവിക്കാറുണ്ട്. ചിലത് തകർന്നു വീഴാറുണ്ട്. ഇടവേളക്ക് ശേഷം സ്‌കൂളുകൾ തുറക്കുമ്പോൾ പല സ്‌കൂളുകളും ജീർണാവസ്ഥയിലെത്തിയിട്ടുണ്ടാകണം. കർശനമായ പരിശോധനകൾക്ക് ശേഷം മാത്രമേ സ്‌കൂളുകൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് കൊടുക്കാൻ പാടുള്ളൂ. സ്‌കൂളുകളുടെ അറ്റകുറ്റപ്പണികൾ നടത്തേണ്ട ബാധ്യത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണെന്നിരിക്കെ പൂർണ ഉത്തരവാദിത്വ ബോധത്തോടെയായിരിക്കണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കടമ നിർവഹിക്കേണ്ടത്. ക്ലാസ് മുറിയിലെ കുഴിയിൽ നിന്ന് പാമ്പുകടിയേറ്റ് മരണപ്പെട്ട വിദ്യാർഥിനി നൊമ്പരപ്പെടുത്തുന്ന ഓർമയാണിപ്പോഴും.


കുട്ടികളുടെ യാത്രാ സൗകര്യങ്ങളിലും സ്‌കൂൾ പി.ടി.എ കാര്യമായ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. സ്‌കൂൾ ബസുകൾ അപകടത്തിലാവുന്ന വാർത്തകൾ സ്‌കൂൾ തുറന്നാൽ കേൾക്കുന്നതാണ്. ബസുകൾ കർശന പരിശോധനക്ക് വിധേയമാക്കണം. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം മാത്രമേ കുട്ടികളെ കയറ്റിക്കൊണ്ട് പോകാൻ പാടുള്ളൂ. അതുപോലെ സ്‌കൂൾ ബസുകളിലെ ഡ്രൈവർമാരെയും സഹായികളേയും നിയമിക്കുന്നതിലും പി.ടി.എകളുടെ നിരീക്ഷണം ആവശ്യമാണ്. മദ്യപാനികളായ ഡ്രൈവർമാരെ കുട്ടികളെ കൊണ്ടുപോകാൻ അനുവദിക്കരുത്. അവരുടെ പൂർവകാല ചരിത്രവും പരിശോധിക്കപ്പെടണം. അടിപിടി കേസിലോ കൊലപാതക കേസിലോ മയക്കുമരുന്നു കേസിലോ പെട്ടവരാണോ എന്ന് പരിശോധിച്ചതിന് ശേഷം മാത്രമേ അവരെ ഡ്രൈവർമാരായി നിയമിക്കാൻ പാടുള്ളൂ. പക്വതയും ഹെവി വാഹനങ്ങൾ അഞ്ച് വർഷത്തിലധികം ഉപയോഗിച്ചുള്ള പരിചയവും ഉള്ളവരെ മാത്രമേ പരിഗണിക്കാൻ പാടുള്ളൂ.


ബസുകളിൽനിന്ന് കുട്ടികളെ ഇറക്കാനും കയറ്റാനും നിയോഗിക്കപ്പെടുന്ന സഹായികളെ നിയമിക്കുന്നതിന് മുമ്പ് അവരെക്കുറിച്ചുള്ള പൂർണവിവരം പി.ടി.എ അറിഞ്ഞിരിക്കണം. സ്വഭാവ ദൂഷ്യമുള്ളവരെ ഒരിക്കലും ഈ ജോലിക്ക് വയ്ക്കരുത്. കുട്ടികളെ ബസിൽ കയറ്റുന്നതും ഇറക്കുന്നതുമായ ജോലികൾ അലക്ഷ്യമായി ചെയ്യുന്നവരെയും പരിഗണിക്കരുത്. ബസ് ഇറങ്ങിയതിന്റെ മറു ഭാഗത്തേക്കാണ് കുട്ടിക്ക് പോകേണ്ടതെങ്കിൽ കുട്ടിയെ സുരക്ഷിതമായി അവിടെ എത്തിക്കുക എന്നത് സഹായിയുടെ ജോലിയുടെ ഭാഗമാണ്. കുട്ടികളെ ഓട്ടോറിക്ഷകളിൽ കുത്തിനിറച്ച് കൊണ്ടുപോകുന്ന ഡ്രൈവർമാർക്കെതിരേയും നടപടികൾ ഉണ്ടാകണം. കൊവിഡിന്റെ തീവ്രതയില്ലെങ്കിലും ജാഗ്രത കൈവെടിയാൻ പാടില്ല. കൊവിഡ് പ്രതിരോധ നിബന്ധനകൾ കുട്ടികളും അധ്യാപകരും പാലിക്കണം. കൈകൾ വൃത്തിയാക്കാനും മാസ്‌ക് ധരിക്കാനും കുട്ടികളെ നിഷ്‌കർഷിക്കണം.


കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി പുതിയൊരു അധ്യയനവർഷം ജൂൺ ഒന്നിന് ആരംഭിക്കുമ്പോൾ അതിന്റെ ഉത്സാഹം കുട്ടികളുടെ മുഖത്തും ആരവങ്ങൾ സ്‌കൂൾ അങ്കണങ്ങളിലും ഉണ്ടാകും. പുതു ഊർജവുമായി ആരംഭിക്കുന്ന സ്‌കൂൾ വർഷത്തിന്റെ മുഴുവൻ മാറ്റവും ഈ അധ്യയനവർഷത്തിൽ തന്നെ ദൃശ്യമാകുമെന്ന് കരുതാം. പഴയതു പോലുള്ള പഠന രീതിയല്ല ഇന്ന് വിദ്യാലയങ്ങളും അധ്യാപകരും കുട്ടികളും പിന്തുടരുന്നത്. പത്താം ക്ലാസിൽ നിന്ന് തന്നെ തന്റെ അഭിരുചി ഏത് വിഷയത്തിലാണെന്ന് കുട്ടികൾ തിരിച്ചറിയുകയും അതിനനുസൃതമായി തന്റെ പഠനരീതികളെ ക്രമീകരിക്കുകയും ചെയ്യുന്ന ഒരു പുതുതലമുറ നമ്മുടെ വിദ്യാലയങ്ങളിൽ ഇന്നുണ്ട്. അവർക്കാവശ്യമായ മാർഗനിർദേശങ്ങൾ നൽകാൻ അധ്യാപകർക്ക് കഴിയണം. വിദ്യാർഥി കേന്ദ്രീകൃതമാണ് ഇന്നത്തെ പഠനരീതി. അവർക്കാവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുക എന്നതാണ് ഇന്നത്തെ അധ്യാപനം. അതോടൊപ്പം തന്നെ കുട്ടികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കാനാവശ്യമായ ഇടപെടലുകളും അധ്യാപകരിൽ നിന്നുണ്ടാകണം. അക്കാദമിക്ക് മികവിനൊപ്പം കലാപരമായും കായികപരമായും കുട്ടികൾ കഴിവ് പ്രകടിപ്പിക്കണമെങ്കിൽ അധ്യാപകരുടെ ഇടപെടൽ കൂടിയേ തീരൂ.


ദിവസേനയെന്ന പോലെയാണ് വിവര സാങ്കേതികവിദ്യ വളർന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ അറ്റമില്ലാത്ത സാധ്യതകളെക്കുറിച്ചു കുട്ടികളെ ബോധവാന്മാരാക്കേണ്ട ചുമതലയും അധ്യാപകർക്കാണ്. ഹൈടെക് ലാബുകളും ക്ലാസ് മുറികളും പല വിദ്യാലയങ്ങളും സജ്ജീകരിച്ചു കൊണ്ടിരിക്കുന്നു എന്നത് സ്വാഗതാർഹമായ കാര്യം തന്നെയാണ്.
ഇതിനൊക്കെ പുറമെ സ്‌കൂൾ അധികൃതരുടെ അതീവശ്രദ്ധ പതിയേണ്ട വിഷയമായി മാറിയിരിക്കുകയാണ് സ്‌കൂൾ പരിസരങ്ങളിലെ മയക്കുമരുന്നു വിൽപനക്കാരുടെ പ്രവർത്തനം. കുട്ടികളെ മയക്കുമരുന്നുകൾക്ക് അടിമകളാക്കി അവരുടെ ഭാവിജീവിതം തുലക്കുന്ന ഇത്തരം ദുഷ്ടശക്തികൾക്കെതിരേ പി.ടി.എകളുടെ ഭാഗത്തുനിന്ന് ശക്തമായ നീക്കങ്ങൾ ഉണ്ടായേ പറ്റൂ.


സ്‌കൂൾ ജീവിതം എന്നത് കുട്ടികൾ മുതിർന്നാലും അവരുടെ ജീവിതത്തിലെ വസന്തകാല ഓർമയായി അവശേഷിക്കും. എത്ര ഉന്നതനിലയിൽ എത്തിയാലും പത്താം ക്ലാസിന്റെ മധുര സ്മരണ അവരെ വിട്ടകലുന്നില്ല. അതിനാലാണ് പ്രായമേറെ ചെന്നിട്ടും പഴയ പത്താം ക്ലാസുകാർ പൂർവ വിദ്യാർഥികളായി, പല വിദ്യാലയങ്ങളിലും വർഷത്തിൽ ഒരിക്കൽ ഒത്തുകൂടുന്നത്. സ്‌കൂൾ ജീവിതം അവർക്ക് നൽകിയ സ്‌നേഹബന്ധിതമായ സഹവർത്തിത്വവും ജാതിമത ഭേദമെന്യേയുള്ള സൗഹൃദവും സംസ്‌കാരവും സാമൂഹ്യബോധവുമാണ് അവരെ പിന്നീടും ഒന്നിച്ചുചേരുവാൻ പ്രേരിപ്പിക്കുന്നത്. അത്തരമമൊരു മനോഹരമായ സ്‌കൂൾ ജീവിതം പ്രദാനം ചെയ്യുന്നതാകട്ടെ ഈ പുതിയ അധ്യയനവർഷവും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago