ലഡാക്കിലെ അപകടം: അന്വേഷണം പ്രഖ്യാപിച്ച് സൈന്യം; പരുക്കേറ്റ ചില സൈനികരുടെ നില ഗുരുതരം
ശ്രീനഗര്‍: ലഡാക്കില്‍ സൈനിക വാഹനം പുഴയിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ പരുക്കേറ്റ ചില സൈനികരുടെ നില ഗുരുതരം. ഹരിയാനയിലെ സൈനിക ആശുപത്രിയില്‍ അടക്കമാണ് പരുക്കേറ്റ സൈനികരുടെ ചികിത്സ തുടരുന്നത്. 19 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇന്നലെയാണ് ജമ്മു കശ്മീരിലെ ലഡാക്കില്‍ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് മലയാളി അടക്കം ഏഴ് സൈനികരാണ് മരിച്ചത്. നാല് മാസം മുമ്പാണ് അവസാനം നാട്ടില്‍ എത്തിയത്. സൈനിക സേവനം അവസാനിപ്പിക്കാന്‍ ഒരു വര്‍ഷം കൂടി ബാക്കി ഇരിക്കുമ്പോഴാണ് അപകടം.
അതേ സമയം അപകടത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. സൈന്യവും അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. മലയാളി സൈനികന്റെ ഭൗതികശരീരം നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
26 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. സൈനിക ക്യാമ്പിന്റെ 25 കിലോമീറ്റര്‍ അടുത്തെത്തിയപ്പോള്‍ വാഹനം നദിയിലേക്ക് വീഴുകയായിരുന്നു. 60അടി താഴ്ചയിലേക്കാണ് വീണത്. പര്‍താപൂറില്‍ നിന്ന് ഹനിഫിലേക്ക് നീങ്ങുകയായിരുന്ന സൈനികരുടെ സംഘമാണ് അപകടത്തില്‍പ്പെട്ടത്. തോയ്സില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയായിരുന്നു അപകടം. റോഡില്‍ നിന്ന് ഷിയോക് നദിയിലേക്ക് വാഹനം പതിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."