HOME
DETAILS
MAL
ഇന്ത്യ ഭരിക്കുന്നവര്‍ മനുഷ്യരെ കേള്‍ക്കാത്ത കോര്‍പ്പറേറ്റ് സേവക് സംഘമായി മാറി: സാദിഖലി തങ്ങള്‍
backup
May 29 2021 | 04:05 AM
മലപ്പുറം: ഇന്ത്യ ഭരിക്കുന്നവര്‍ മനുഷ്യരുടെ നിലവിളികള്‍ കേള്‍ക്കാന്‍ കഴിയാത്ത കോര്‍പ്പറേറ്റ് സേവക സംഘമായി മാറിയിരിക്കുകയാണെന്ന് മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ലക്ഷദ്വീപിലെ ഏകാധിപത്യം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യത്തില്‍ മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റി ആഹ്വാനം ചെയ്ത ദേശീയ പ്രതിഷേധത്തിന്റെ ഭാഗമായി നടത്തിയ പത്രകുറിപ്പിലാണ് തങ്ങള്‍ ഇക്കാര്യം സൂചിപ്പിച്ചത്. ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്ററായ പ്രഫുല്‍ പട്ടേല്‍ നടപ്പാക്കുന്ന പരിഷ്‌ക്കരണങ്ങള്‍ വംശീയവും മനുഷ്യാവകാശ വിരുദ്ധവുമാണ്. ദ്വീപുകളുടെ സമഗ്ര വികസനമാണ് ലക്ഷ്യമെന്ന വാദമാണ് കേന്ദ്ര സര്‍ക്കാര്‍ ഉന്നയിക്കുന്നത്.ഇത് ഇന്ത്യ ഭരിക്കുന്നവരുടെ ലക്ഷദ്വീപിലെ പ്രതിനിധികള്‍ തന്നെ തള്ളിക്കളഞ്ഞതാണ്.
ദ്വീപ് ജനതയ്ക്ക് പിന്തുണയും ഭരണകൂട അന്യായങ്ങള്‍ക്കെതിരേയുള്ള പ്രതിഷേധവും എല്ലാ ഭാഗത്തും ഉയര്‍ന്നു വരേണ്ടതുണ്ട്. അവരുടെ ഉപജീവനമാര്‍ഗം തകര്‍ക്കുകയും ഉദാത്തമായ സംസ്‌കാരം നശിപ്പിക്കുകയും ചെയ്യുകയാണ്. സമാധാന ജീവിതം നയിക്കുന്ന അവരുടെ മേല്‍ അന്യായമായി കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും ജീവിതത്തിനുമേല്‍ കോര്‍പ്പറേറ്റ് ചൂഷകര്‍ക്ക് സൗകര്യമൊരുക്കുകയും ചെയ്യുകയാണ്.
ദ്വീപിലെ പ്രകൃതി സൗന്ദര്യത്തില്‍ മാത്രം കണ്ണുവച്ച കോര്‍പ്പറേറ്റുകളും മനുഷ്യന്റെ നിലവിളി കേള്‍ക്കാത്ത ഭരണകൂടവും തമ്മിലുളള കൂട്ടുകച്ചവടത്തിനെതിരേയാണ് ലക്ഷദ്വീപ് നിവാസികള്‍ പോരാടുന്നതെന്നും തങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."